എരുമേലി (14/1/20): തീർഥാടകരുമായി പമ്പയ്ക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് ഭക്തരുടെ മിനി ബസിലിടിച്ചു. അപകടത്തിനുശേഷം മൺതിട്ടയിലിടിച്ചാണ് ബസ് നിന്നത്. കണമല പാതയിൽ രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. 14 ഭക്തർക്കും കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കും പരിക്കേറ്റു.
കണമല ഇറക്കത്തിലെ അട്ടിവളവിന് സമീപം തിങ്കളാഴ്ച പകൽ രണ്ടരയ്ക്കാണ് അപകടം. എറണാകുളം ഡിപ്പോയിലേതാണ് ബസ്. ഇടിയുടെ ആഘാതത്തിൽ മിനിബസ് റോഡിന്റെ മറുവശത്തേയ്ക്ക് തെന്നി മാറി. ക്രാഷ് ബാരിയറുള്ളതിനാൽ കുഴിയിലേക്ക് പതിച്ചില്ല. ക്രെയിൻ ഉപയോഗിച്ച് രണ്ട് വാഹനവും നീക്കി അഞ്ചരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 2010-ൽ ഭക്തർ സഞ്ചരിച്ച ലോറി റോഡിൽ മറിഞ്ഞ് 12 പേർ മരിച്ചത് ഈ ഭാഗത്താണ്. രണ്ടാഴ്ചമുമ്പ് അട്ടിവളവിന് താഴെ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടിരുന്നു.
പരിക്കേറ്റവർ: ബസ് ഡ്രൈവർ സോമസുന്ദരം (41), ആന്ധ്രാ, കർണാടക സ്വദേശികളായ അലുഗവെല്ലി സുന്ദർ റെഡ്ഡി (36), റാവൺ റെഡ്ഡി (39), ഗജരാജു പവൻ സായി, ശ്രീനിവാസ് റെഡ്ഡി, രാജേഷ്‌കുമാർ, ഇന്ദിര, കൽമേഷ്, രങ്കണ്ണ (40), ആദിത്യ (7), ജയപാൽ (45).
Read more news from source.
കണമലയില്‍ ലോറിയപകടം
എരുമേലി (12/1/10) : എരുമേലിക്കടുത്ത് കണമലയില്‍ ലോറി മറിഞ്ഞ് 11 പേര്‍ മരിച്ചു. ആന്ധ്രയില്‍ നിന്നുള്ളവരാണ് മരിച്ചത്. ആന്ധ്രയില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. 45 പേര്‍ ലോറിയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ പ്ലാറ്റ് ഫോമില്‍ മണല്‍ച്ചാക്കുകള്‍ നിറച്ച ശേഷം അതിനു മുകളിലാണ് തീര്‍ത്ഥാടകരെ കയറ്റിയിരുന്നത്. ലോറി മറിഞ്ഞപ്പോള്‍ മണല്‍ച്ചാക്കുകള്‍ക്ക് അടിയില്‍ പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. ആറു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ രണ്ടു പേരും മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കണമലയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 16 ആന്ധ്രാ സ്വദേശികള്‍ മരിച്ചിരുന്നു. അന്ന് അപകടമുണ്ടായ വലിയവളവില്‍ നിന്ന് 250 മീറ്റര്‍ മുകളിലായാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്ന് കരുതുന്നു.
Read more news from source.
Pilgrims, passengers injured as KSTRC, tourist buses collide in Erumeli
Kanamala : Several pilgrims and passengers were injured after a Kerala State Road Transport Corporation (KSRTC) bus collided head on with a tourist bus carrying Ayyappa devotees near Erumeli here on Monday evening.
The KSRTC bus heading to Pampa from Erumeli collided with a tourist bus carrying Sabarimala pilgrims in the opposite direction. It is learned that the KSRTC bus’s brakes failed and the driver lost control.
Local residents, onlookers, other pilgrims and police rushed to the spot and sent the injured to a nearby private hospital.
Read more news from source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, losing control, curvy road | No protection possible for stage carrier bus passengers; Nobody deceased in the incident | 15+ | https://plus.codes/6JXRCWFJ+JW |
കണമല ഇറക്കത്തിലെ അട്ടിവളവിന് സമീപം തിങ്കളാഴ്ച പകൽ രണ്ടരയ്ക്കാണ് അപകടം. എറണാകുളം ഡിപ്പോയിലേതാണ് ബസ്. ഇടിയുടെ ആഘാതത്തിൽ മിനിബസ് റോഡിന്റെ മറുവശത്തേയ്ക്ക് തെന്നി മാറി. ക്രാഷ് ബാരിയറുള്ളതിനാൽ കുഴിയിലേക്ക് പതിച്ചില്ല. ക്രെയിൻ ഉപയോഗിച്ച് രണ്ട് വാഹനവും നീക്കി അഞ്ചരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 2010-ൽ ഭക്തർ സഞ്ചരിച്ച ലോറി റോഡിൽ മറിഞ്ഞ് 12 പേർ മരിച്ചത് ഈ ഭാഗത്താണ്. രണ്ടാഴ്ചമുമ്പ് അട്ടിവളവിന് താഴെ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടിരുന്നു.
പരിക്കേറ്റവർ: ബസ് ഡ്രൈവർ സോമസുന്ദരം (41), ആന്ധ്രാ, കർണാടക സ്വദേശികളായ അലുഗവെല്ലി സുന്ദർ റെഡ്ഡി (36), റാവൺ റെഡ്ഡി (39), ഗജരാജു പവൻ സായി, ശ്രീനിവാസ് റെഡ്ഡി, രാജേഷ്‌കുമാർ, ഇന്ദിര, കൽമേഷ്, രങ്കണ്ണ (40), ആദിത്യ (7), ജയപാൽ (45).
Read more news from source.
കണമലയില്‍ ലോറിയപകടം
എരുമേലി (12/1/10) : എരുമേലിക്കടുത്ത് കണമലയില്‍ ലോറി മറിഞ്ഞ് 11 പേര്‍ മരിച്ചു. ആന്ധ്രയില്‍ നിന്നുള്ളവരാണ് മരിച്ചത്. ആന്ധ്രയില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. 45 പേര്‍ ലോറിയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ പ്ലാറ്റ് ഫോമില്‍ മണല്‍ച്ചാക്കുകള്‍ നിറച്ച ശേഷം അതിനു മുകളിലാണ് തീര്‍ത്ഥാടകരെ കയറ്റിയിരുന്നത്. ലോറി മറിഞ്ഞപ്പോള്‍ മണല്‍ച്ചാക്കുകള്‍ക്ക് അടിയില്‍ പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. ആറു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ രണ്ടു പേരും മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കണമലയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 16 ആന്ധ്രാ സ്വദേശികള്‍ മരിച്ചിരുന്നു. അന്ന് അപകടമുണ്ടായ വലിയവളവില്‍ നിന്ന് 250 മീറ്റര്‍ മുകളിലായാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്ന് കരുതുന്നു.
Read more news from source.
Pilgrims, passengers injured as KSTRC, tourist buses collide in Erumeli
Kanamala : Several pilgrims and passengers were injured after a Kerala State Road Transport Corporation (KSRTC) bus collided head on with a tourist bus carrying Ayyappa devotees near Erumeli here on Monday evening.
The KSRTC bus heading to Pampa from Erumeli collided with a tourist bus carrying Sabarimala pilgrims in the opposite direction. It is learned that the KSRTC bus’s brakes failed and the driver lost control.
Local residents, onlookers, other pilgrims and police rushed to the spot and sent the injured to a nearby private hospital.
Read more news from source.

No comments:
Post a Comment