Wednesday, 15 January 2020

കോട്ടക്കലില്‍ വാഹനാപകടം; കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു

കോട്ടക്കല്‍ (10/01/20) : ദേശീയപാത കോഴിചെനയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബസുകള്‍ക്കിടയില്‍ കാര്‍ അകപ്പെട്ട് കാര്‍ യാത്രികരായ രണ്ട് പേരാണ് മരിച്ചത്. ഗുരുവായൂര്‍ ഇരിങ്ങാപ്പുറം സ്വദേശികളായ ഇര്‍ഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്‌.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingSUVs may survive with seat belt, but normal cars cannot survive sandwiching between heavy vehicles2+https://plus.codes/7J2QXXVF+W7

പതിവ് അപകടമേഖലയായ പാലച്ചിറമാട് വളവിന് 500 മീറ്റർ സമീപത്താണ് ഇന്നലെ പുലർച്ചെ നടന്ന അപകടം. വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ ഉറക്കവുമാണ് രാത്രിയിലെ അപകടങ്ങളിലെ വില്ലൻ. തൃശൂർ ഭാഗത്തുനിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ദീർ‌ഘദൂര സ്വകാര്യ ബസിനും പയ്യന്നൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിനും ഇടയിലാണ് കാർ കുടുങ്ങിയത്.


കോഴിച്ചെനയിലെ തട്ടുകട നടത്തിപ്പുകാരനായ വലിയകണ്ടത്തിൽ ശിഹാബാണ് അപകടസ്ഥലത്ത് ആദ്യമെത്തിയത്. ഇർഷാദിനെയാണ് ആദ്യം പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇർഷാദിനെ അതുവഴി വന്ന മിനിലോറി ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. പൊലീസിൽ വിവരമറിയിച്ചതും ശിഹാബാണ്. ഹക്കിം അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. കാറിന്റെ പെട്രോൾ ടാങ്കിൽനിന്ന് ചോർച്ചയുണ്ടായിരുന്നതായും ശിഹാബ് പറഞ്ഞു.

കാറിൽനിന്ന് ഉയർന്ന പുക മാറിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപവാസികളിൽ ചിലരും അതുവഴി വന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അഗ്നിരക്ഷാസേനയും എത്തി. റോഡിനു നടുവിൽ കിടന്ന കാർ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Read more news from source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...