മുട്ടുചിറ (22/01/20) : നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന ബൈക്കിലിടിച്ച ശേഷം, നിർത്തിയിട്ടിരുന്ന കാറിലും പിക്കപ് വാനിലും ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ 2 പേർക്കു പരുക്ക്. വൈക്കം ചാലപ്പറമ്പ് കൊച്ചുപറമ്പിൽ വീട്ടിൽ പ്രണവ് പ്രകാശ് (28), കാരിക്കോട് പടിഞ്ഞാറേ കീരിമറ്റം വിഷ്ണു വിനോദ് ( 23) എന്നിവർക്കാണു പരുക്കേറ്റത്. പ്രണവ് പ്രകാശിന്റെ തലയ്ക്കാണ് പരുക്ക്. മുട്ടുചിറ എച്ച് ജി എം ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പ്രണവിനെ ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിന് താഴെ ഇട്ടിരുന്ന മാറ്റ് കാർ ഡ്രൈവറുടെ കാലിൽ ഉടക്കി. ഇതു ശ്രദ്ധിച്ചതോടെ കാർ നിയന്ത്രണം വിട്ടു അപകടമുണ്ടായെന്ന് എസ്ഐ എം.എസ്.തിരുമേനി പറഞ്ഞു.
കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി തോമസിന്റെ ഭാര്യയും ഒരു വയസ്സുള്ള പേരക്കുട്ടിയും പരുക്കില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാ വൈകിട്ട് 5.15 നു മുട്ടുചിറ ഫെഡറൽ ബാങ്കിന് സമീപത്താണ് അപകടം. കോട്ടയത്തു നിന്ന് എറണാകുളത്തേക്കു പോയ കാർ ബൈക്കിൽ ഇടിച്ചു. പിന്നീട്, വലതു വശത്ത് പാർക്ക് ചെയ്തിരുന്ന കാറിലും പിക്കപ് വാനിലും ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായി തകർന്നു. നിർത്തിയിട്ടിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ സമീപത്തെ ബേക്കറിയിലേക്ക് ഇടിച്ചുകയറി. നാട്ടുകാരാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Read more news from source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| careless accessories | NA as nobody hurt | 0+ | https://plus.codes/6JXRQG42+42 |
ബ്രേക്കിന് താഴെ ഇട്ടിരുന്ന മാറ്റ് കാർ ഡ്രൈവറുടെ കാലിൽ ഉടക്കി. ഇതു ശ്രദ്ധിച്ചതോടെ കാർ നിയന്ത്രണം വിട്ടു അപകടമുണ്ടായെന്ന് എസ്ഐ എം.എസ്.തിരുമേനി പറഞ്ഞു.
കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി തോമസിന്റെ ഭാര്യയും ഒരു വയസ്സുള്ള പേരക്കുട്ടിയും പരുക്കില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാ വൈകിട്ട് 5.15 നു മുട്ടുചിറ ഫെഡറൽ ബാങ്കിന് സമീപത്താണ് അപകടം. കോട്ടയത്തു നിന്ന് എറണാകുളത്തേക്കു പോയ കാർ ബൈക്കിൽ ഇടിച്ചു. പിന്നീട്, വലതു വശത്ത് പാർക്ക് ചെയ്തിരുന്ന കാറിലും പിക്കപ് വാനിലും ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായി തകർന്നു. നിർത്തിയിട്ടിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ സമീപത്തെ ബേക്കറിയിലേക്ക് ഇടിച്ചുകയറി. നാട്ടുകാരാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Read more news from source.

No comments:
Post a Comment