Wednesday, 22 January 2020

വളപട്ടണം ഹൈവേ: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

വളപട്ടണം (18/01/20) : വളപട്ടണം പഴയ ടോള്‍ ബൂത്ത് മുതല്‍ ഹൈവേ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അടുത്തിടെ വളപട്ടണം ഗവ. ആശുപത്രിയിലെ പാലിയേറ്റീവ് നഴ്‌സ് പ്രഭാവതിയുടെ മരണമാണ് ഒടുവിലത്തേത്. അപകടങ്ങള്‍ തുടരുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. ഒരു നിയന്ത്രണവും ഇല്ലാതെ ഹൈവേ ജംഗ്ഷനില്‍ നിന്നും വളപട്ടണം പാലം വരെ പോകുന്ന വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
crossing without signalling & unscientific divider on the roadwear seat belt & helmet as protection; No specific incident10+https://plus.codes/7J3QW9G3+P9

നിലവിലുള്ള റോഡിന്റെ വീതി കൂട്ടി ഡിവൈഡര്‍ സംവിധാനമോ സ്പീഡ് നിയന്ത്രണ സംവിധാനമോ സ്ഥാപിക്കുകയോ അല്ലെങ്കില്‍ അപകടബാധിത പ്രദേശത്ത് സന്ധിക്കുന്ന റോഡുകളില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനമോ സ്ഥാപിച്ചാല്‍ ഒരു പരിധി വരെ അപകടം കുറക്കാന്‍ സാധിക്കും.


നിരവധി അപകടങ്ങള്‍ക്ക് കാരണമായ വളപട്ടണം ഹൈവേ ജംഗ്ഷനിലെ തലതിരിഞ്ഞ ഡിവൈഡറിനെ കുറിച്ച് നിരവധി പരാതികള്‍ മനുഷ്യാവകാശ കമ്മീഷന് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇടപെട്ട് ഇവിടെ ഒരു ഭാഗം താത്കാലിക ഡിവൈഡര്‍ പോസ്റ്റുകള്‍ വെച്ച് വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നത് മൂലം അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കെ.സി സലീം നാഷണല്‍ ഹൈവേ അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

Read more news from source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...