Monday, 27 January 2020

മണർകാട് അപകടം: വീട്ടമ്മ വീണത് വണ്ടിതട്ടി, രണ്ടു ചക്രങ്ങളും കയറി

കോട്ടയം (21/01/20) : മണർകാട്ട് വീട്ടമ്മയുടെ കാലിലൂടെ ബസ് ചക്രം കയറിയ സംഭവത്തിൽ നേരത്തേ പറഞ്ഞ രീതിയിലായിരുന്നില്ല യഥാർഥ സംഭവമെന്ന് സി.സി.ടി.വി.ദൃശ്യങ്ങൾ. വണ്ടിയിൽ കയറാൻ ശ്രമിക്കവേ ഡോറിൽനിന്ന് പിടിവിട്ട് വീഴുകയും കാലിലൂടെ ചക്രം കയറുകയും ചെയ്തു എന്നാണ് പലരും പറഞ്ഞിരുന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless crossing, challenged driver's blind spot area while crossing the roadNo protection gear for pedestrians0 https://plus.codes/6JXRJH2P+2C

എന്നാൽ, വീട്ടമ്മ ബസിന്റെ മുൻവശത്തുകൂടിയാണ് വന്നതെന്ന് ദൃശ്യത്തിൽ കാണാം. ഈ സമയം മുന്നോട്ടെടുത്ത വണ്ടി തട്ടി വീണ അന്നമ്മയുടെ കാലിലൂടെ മുൻചക്രം കയറിയിറങ്ങി, തുടർന്ന് പിൻചക്രങ്ങളും. നിർത്തിയ വണ്ടിയിൽനിന്ന് ഇറങ്ങിവന്നവരും സമീപത്തുള്ളവരും ഓടിയെത്തി എടുക്കാൻ ശ്രമിക്കുന്നതും കാണാം.
പള്ളിയിലെ വിവാഹ വേദിയിൽ നിന്നും, ബസ് സ്റ്റോപ്പിലേക്കു റോഡ് മുറിച്ചു കടന്ന അന്നമ്മ നേരെ ഓടിയെത്തിയത് ബസിന്റെ മുന്നിലേക്കാണ്. ബസിന്റെ മുന്നിൽ ഡ്രൈവറുടെ കാഴ്ച്ച മറയ്ക്കുന്ന ബ്ലൈൻഡ് സ്പോട്ടിലൂടെയാണ് ഇവർ റോഡ് മുറിച്ച് കടക്കുന്നത്. ഈ ഭാഗത്തു കൂടി നടക്കുമ്പോൾ ഡ്രൈവർക്ക് ഇവിടെയുള്ള ആളുകളെ കാണാൻ സാധിക്കില്ല. ഇത്തരത്തിൽ റോഡ് മുറിച്ച് കടന്ന അന്നമ്മയെ ബസ് ഇടിച്ചു വീഴ്തുകെയും, കാലിലൂടെ ബസിന്റെ കയറിയിറങ്ങുകെയും ചെയ്തു.
മണർകാട് വീട്ടമ്മയുടെ മരണത്തിനിടയാക്കിയ അപകടം: സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ.


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...