Friday, 3 January 2020

കടുങ്ങമംഗലത്ത് വീണ്ടും വാഹനാപകടങ്ങൾ

തിരുവാങ്കുളം: ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടും അപകടകാരണമായ റോഡിലെ മിനുസത്തിന് പരിഹാരം കാണാൻ ഒരു നടപടിയും പി.ഡബ്ല്യു.ഡി. അധികൃതർ സ്വീകരിച്ചിട്ടില്ല. തൃപ്പൂണിത്തുറ നഗരസഭാതിർത്തി പ്രദേശമാണ് ഇവിടം.

Reason for AccidentPossible protection for deceasedNumber of lives in 1 year in the place Approximate Plus code from description
unexpectedly smooth roadwear seat belt & helmet as protection; No deceased in the particular incident20+https://plus.codes/6JXRW9QG+23

15/12/19

കോ​ട്ട​യ​ത്തു​പാ​റ റോ​ഡി​ൽ ക​ടു​ങ്ങ​മം​ഗ​ല​ത്ത് വീ​ണ്ടും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു മ​ഴ പെ​യ്ത​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​ങ്ങ​ളു​ടെ തു​ട​ക്കം. 1.30 ന് ​ഗ്യാ​സ് ലോ​റി ഒ​റ്റ്നാം ചി​റ​യ്ക്ക് സ​മീ​പം റോ​ഡി​ൽ തെ​ന്നി നി​യ​ന്ത്ര​ണം വി​ട്ടു വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു. പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു.

പോ​സ്റ്റ് ന​ന്നാ​ക്കാ​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി​യ പി​ക്ക​പ്പ് വാ​നി​ൽ മൂ​ന്നോ​ടെ ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടി​ടി​ച്ചു. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു പി​ക്ക​പ് വാ​ൻ. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ക്ക​പ്പ് വാ​ൻ തെ​റി​ച്ചു സ​മീ​പ​ത്തെ പ​റ​മ്പി​ൽ ചെ​ന്നു വീ​ണു. ഈ ​റോ​ഡി​ൽ ഇ​തി​ന​കം 20 ല​ധി​കം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു​ക​ഴി​ഞ്ഞു. റോ​ഡി​ലെ മി​നു​സ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. 

Read more news from source.

30/08/19

ലോഡുമായി വന്ന ലോറി വ്യാഴാഴ്ച തിരുവാങ്കുളം-കോട്ടയത്തുപാറ റോഡിൽ കടുങ്ങമംഗലത്ത് റോഡിൽ തെന്നി വൈദ്യുത പോസ്റ്റിൽ ഇടിച്ചു. ഇടിയിൽ പോസ്റ്റ് ഒടിഞ്ഞു.

ഒരു മാസം മുമ്പാണ് കോഴിലോറി ഇവിടെ തെന്നി മറിഞ്ഞതും കാർ തെന്നി മതിൽ തകർത്ത് ഒറ്റ്നാംചിറ കുളത്തിലേക്ക് വീണതും.

ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്തിരിക്കുന്ന റോഡിന്റെ തിരുവാങ്കുളം മുതൽ കടുങ്ങമംഗലം വരെയുള്ള ഭാഗത്ത് അതീവ ജാഗ്രതയോടെ വാഹനം ഓടിച്ചില്ലെങ്കിൽ അപകടം സംഭവിക്കും.

Read more news from source. 

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...