Wednesday, 22 January 2020

രയരോം പാലത്തിന് സമീപം ബസ്സിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ആലക്കോട് (04/11/19) : മലയോര ഹൈവേയില്‍ രയരോം പാലത്തോട് ചേര്‍ന്ന് ട്രാന്‍സ്ഫോര്‍മറില്‍ ബസ്സിടിച്ച് അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്ഫോര്‍മറും ബസ്സും തകര്‍ന്നു. തലനാരിഴക്കാണ് ബസ് ആഴമുള്ള പുഴയിലേക്ക് വീഴാതിരുന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless driving, speedingNA as nobody hurt0+https://plus.codes/7J4Q6C5R+QC

ഞായറാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. കോഴിക്കോട്-വെള്ളരിക്കുണ്ട് റൂട്ടില്‍ ഓടുന്ന സാഗര ബസ്സാണ് ട്രാന്‍സഫോര്‍മറിലിടിച്ച് തകര്‍ന്നത്. പാലത്തിന് സമീപത്തെ വളവില്‍ നിന്നും നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലും തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിലും ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഞായറാഴ്ചയായതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധവും തകരാറിലായി.

Read more news from source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...