Sunday, 9 February 2020

കൊടുംവളവിൽ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

പൊൻകുന്നം (07/02/20) : കൊടുംവളവിൽ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു ലോറിയിൽ ഉണ്ടായിരുന്ന 2 പേർക്ക് പരുക്ക്. ലോറി ഡ്രൈവർ മദനൻ (52), സഹായി മൻസൂദ് (49) എന്നിവർക്ക് ആണ് പരുക്ക്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
brake malfunctionedNA as nobody deceased0https://plus.codes/6JXRJP5P+M8

ലോറിക്ക് ഉള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിന് ഇടയിൽ അമിത വേഗത്തിൽ എത്തിയ ലോറി പെട്ടെന്ന് നിർത്തിയതിനെത്തുടർന്നു റോഡിൽ വട്ടം കറങ്ങി നിന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ പുലർച്ചെ 3ന് പൊൻകുന്നം – പാലാ റോഡിൽ പനമറ്റം 4–ാം മൈൽ വളവിലാണ് അപകടം.


പുനലൂർ നിന്നു പെരുമ്പാവൂർക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് അരികിലുള്ള കുന്നേപ്പറമ്പിൽ സുജിത്തിന്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വീടിന്റെ സമീപത്ത് ഉണ്ടായിരുന്ന കാർ ഷെഡിനുള്ളിൽ നിർത്തിയിട്ടിരുന്ന ബൈക്ക്, കാർ എന്നിവയ്ക്ക് നാശം സംഭവിച്ചു. വീടിന്റെ മുൻ ഭാഗത്തിനും കേടുപാടു സംഭവിച്ചു.

Read more news from source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...