Tuesday, 31 March 2020

രണ്ടാഴ്ചയ്ക്കിടെ തെന്മല– മടത്തറ പാതയിൽ പൊലിഞ്ഞതു 2 ജീവൻ

കുളത്തൂപ്പുഴ (05/03/20) : തെന്മല മടത്തറ പാതയിൽ രണ്ടാഴ്ചയ്ക്കിടെ വാഹനാപകടങ്ങളിൽ പൊലിഞ്ഞതു 2 ജീവനുകൾ. ഫെബ്രുവരി 25ന് തെന്മല പാതയിലെ പള്ളംവെട്ടിയിൽ തമിഴ്നാട്ടിലേക്കു കാറിൽ പോയ വീട്ടുകാർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിച്ച് കാറിലുണ്ടായിരുന്ന വീട്ടമ്മ തമിഴ്നാട് ശിവഗിരി ഈസ്റ്റ് സ്ട്രീറ്റിൽ രുക്മിണി (45) മരിച്ചു. മാർച്ച് ഒന്നിന് മടത്തറ പാതയിൽ ഗവ.തടി ഡിപ്പോയ്ക്കു സമീപം ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ കടയ്ക്കൽ കുറ്റിക്കാട് കാരയ്ക്കാട് മധുവിലാസത്തിൽ വിഷ്ണുവിനേയും (24) മരണം തട്ടിയെടുത്തു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
over speeding, visibility issue due to curvy roadTBA2+https://plus.codes/6JWVW3W7+WC

2 അപകടങ്ങളിലും വില്ലൻ വേഷത്തിലെത്തിയതു ലോറികൾ. മറ്റു ചെറിയ അപകടങ്ങളിൽ പരുക്കേറ്റവർ അനവധിയാണ്. വിഷ്ണുവിനെ രക്ഷപ്പെടുത്താനുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമം പാഴാകുകയായിരുന്നു. തെന്മല മടത്തറ പാതയിൽ കൊടുംവളവുകളാണു മിക്ക അപകടങ്ങളിലും ഭീഷണിയായത്. കുളത്തൂപ്പുഴ മടത്തറ പാത മലയോര ഹൈവേയായി വീതി കൂട്ടി പണിതതോടെ വാഹനങ്ങളുടെ അമിതവേഗത ഭീതിയിലാക്കുന്നു. വേഗത നിയന്ത്രിക്കാൻ നടപടിയില്ല.
സ്പോർട്സ് ബൈക്കുകളുടെ മരണപ്പാച്ചിലിൽ മറ്റു വാഹനങ്ങൾ തീർത്തും വെട്ടിലായി. മടത്തറ പാതയിൽ കൊടുംവളവുകളിൽ വാഹനങ്ങൾക്ക് പരസ്പരം കാണാനാകുന്നില്ല. വനമേഖലകളിലെ മൺതിട്ടകളും പാതയോരത്തുള്ള വീടുകളെ ഒഴിവാക്കിയുള്ള വീതി കൂട്ടലും പലയിടത്തും വൻ ഭീഷണിയായി. വീടുകളുടെ വരാന്ത പാതയോരത്തായാണു പലയിടത്തും. കുട്ടികളുള്ള വീടുകളിൽ ഇതു വലിയ കെണിയാകും. മതിയായ നഷ്ടപരിഹാരം നൽകി വീടുകൾ നീക്കി സുരക്ഷിത ഗതാഗതം ഒരുക്കാൻ നടപടിയുണ്ടായില്ല. വലിയ അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ വേണ്ട സുരക്ഷ ശക്തമാക്കിയില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകും.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...