Thursday, 12 March 2020

കുറവിലങ്ങാടിൽ കാറിൽ ഇടിച്ച ബൈക്കിനു തീപിടിച്ചു

കുറവിലങ്ങാട് (27/02/20) :എംസി റോഡിൽ വെമ്പള്ളി തെക്കേക്കവലയിൽ കാറിൽ ഇടിച്ച ബൈക്കിനു തീപിടിച്ചു. ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കാലുകൾക്കു പൊള്ളലേറ്റ ബൈക്ക് യാത്രക്കാരി മണർകാട് പള്ളിക്കുന്നേ‍ൽ അന്നയെ (24) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് പൂർണമായി കത്തിനശിച്ചു.പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന അന്ന മണർകാട്ടെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
petrol tank of the bike got fired after hitting the carNA as nobody deceased in the accident0 https://plus.codes/6JXRPH64+5V

കോട്ടയം ഭാഗത്തു നിന്നു വന്ന കാർ വെമ്പള്ളി–കടപ്പൂര് റോഡിലേക്കു തിരിഞ്ഞപ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. മറിഞ്ഞു വീണ ഉടൻ ബൈക്കിനു തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് അന്നയെ രക്ഷിച്ചത്. തുടർന്ന് ഹൈവേ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ബൈക്കിന്റെ പെട്രോൾ ടാങ്ക് തകർന്നു തീപിടിച്ചതാണെന്നു സംശയിക്കുന്നു. എംസി റോഡിനു നടുവിൽ ബൈക്ക് കത്തിയമർന്നത് മൂലം ഗതാഗതം ഭാഗികമായി നിലച്ചു.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...