Friday, 24 April 2020

കിഴതടിയൂർ ജംഗ്ഷനിൽ വാഹനപകടം

പാലാ (23-04-2020): ലോക്ഡൗൺ ഇളവുകളെ തുടർന്ന് വാഹനങ്ങളുടെ എണ്ണം റോഡിൽ വർധിച്ചതിനൊപ്പം അപകടങ്ങളും ആരംഭിച്ചു . പാലാ കെഎസ്ആർടിസിയ്ക്ക് സമീപം കിഴതടിയൂർ ജംഗ്ഷനിൽ ചരക്കുലോറിയും ബൈക്കും കൂട്ടിയിടിച്ച് തൊടുപുഴ ആനക്കയം സ്വദേശി എബ്രഹാം ( 54 ) നാണ് പരിക്കേറ്റത് .


കെഎസ്ആർടിസി ഭാഗത്ത് നിന്നും വന്ന ബൈക്ക് യാത്രികൻ റൗണ്ടാന ചുറ്റി തൊടുപുഴ റോഡിലേയ്ക്ക് തിരിയവെ ബൈപ്പാസ് വഴിയെത്തിയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു . എബ്രാഹമിനെ അൽപദൂരം നിരക്കി കൊണ്ടുപായശേഷമാണ് ലോറി നിന്നത് . ഉടൻതന്നെ അതുവഴിയെത്തിയ ആംബുലൻസിൽ എബ്രാഹമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .



Pala (23-04-2020): Following the lockdown concessions, the number of vehicles on the road increased and accidents started. Abraham (54), a resident of Anakkayam, Thodupuzha, was injured when his bike collided with a lorry at Kizhathadiyoor junction near Pala KSRTC.
The biker, who was coming from the KSRTC area, was returning to Thodupuzha Road around the roundabout when he was hit by a lorry on the bypass. The lorry stopped shortly after Abraham was taken away. Abraham was rushed to Kottayam Medical College Hospital by an ambulance.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
over speedingTBA1
https://plus.codes/6JXRPM8Q+RH






1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...