Monday, 18 May 2020

കരിങ്കല്ലമ്മൂഴി കവലയ്ക്കു സമീപം പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി റോഡിൽ തലകീഴായി മറിഞ്ഞു; 3 പേർക്ക് പരുക്കേറ്റു

എരുമേലി (14/05/20) : പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി റോഡിൽ തലകീഴായി മറിഞ്ഞു 3 പേർക്ക് പരുക്കേറ്റു. ഡ്രൈവർ പട്ടണക്കാട് സുമേഷ്ഭവൻ സുമേഷ് (35), ചേർത്തല ചുടുകാട്ടിൽത്തറ അനിൽകുമാർ (47), വൈക്കം കൊച്ചുതറ ചാക്കോച്ചൻ (60) എന്നിവർക്കാണു പരുക്കേറ്റത്. കാലിനു സാരമായി പരുക്കേറ്റ അനിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർക്ക് എരുമേലിയിൽ ആശുപത്രിയിൽ ചികിത്സ നൽകി.
വളം ഇറക്കി തിരികെ പോകുംവഴി ശബരിമല പാതയിലെ കരിങ്കല്ലമ്മൂഴി കവലയ്ക്കു സമീപമാണ് സംഭവം. വേഗത്തിലായിരുന്ന വാഹനം വളവ് തിരിയാതെ റോഡിൽത്തന്നെ തലകീഴായി മറിയുകയായിരുന്നു. ലോക്ഡൗൺ ആയതിനാൽ പാതയിൽ തിരക്കു കുറവായിരുന്നത് അപകടതീവ്രത കുറച്ചു. എസ്എച്ച്ഒ ആർ. മധുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding and losing control at curvy roadgo slow0+https://plus.codes/6JXRFRCV+XR

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...