ചെങ്ങന്നൂർ (19/05/20)
: എംസി റോഡിൽ എൻജിനീയറിങ് കോളജ് ജംക്‌ഷനിലെ അപകടക്കെണിയായ ഡിവൈഡർ യാത്രക്കാർക്കു ഭീഷണി. പന്തളം ഭാഗത്തു നിന്നു വരുമ്പോൾ ജംക്‌ഷനിലെ വളവിനു സമീപമാണ് ഡിവൈഡർ. തൊട്ടടുത്ത് എത്തുമ്പോഴേ ഇത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടൂ. വെട്ടിച്ചു മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഇതിലേക്കു വാഹനം ഇടിച്ചുകയറി അപകടമുണ്ടാകും.
 |
എംസി റോഡിൽ ചെങ്ങന്നൂർ എൻജിനീയറിങ് കോളജ് ജംക്‌ഷനിലെ
അപകടക്കെണിയായ ഡിവൈഡർ
|
രാത്രിയിലാണ് അപകടങ്ങൾ ഏറെയും. വഴി പരിചയമില്ലാത്ത ഡ്രൈവർമാർ അപകടത്തിൽപ്പെടുന്നതു പതിവാണ്.ഇവിടെ റിഫ്ലക്ടറുകൾ ഇല്ല. അഥവാ സ്ഥാപിച്ചാൽ തന്നെ മണിക്കൂറുകൾക്കകം ഏതെങ്കിലും വാഹനം ഇടിച്ചു കയറി തകരും.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
| unscientific divider placed on the road, no reflectors | NA | 0+ | https://plus.codes/6JXR8J98+46
|
വാഹനാപകടങ്ങളുടെ സാഹചര്യങ്ങളും വസ്തുതകളും അന്വേഷിച്ചു കണ്ടെത്തി പരിഹാരമാർഗങ്ങൾ നിർദേശിക്കാനായി രൂപീകരിച്ച ജസ്റ്റിസ് എസ്. ചന്ദ്രശേഖരദാസ് കമ്മിഷൻ സ്ഥലം സന്ദർശിച്ചപ്പോൾ ഡിവൈഡറുകൾ അശാസ്ത്രീയമായതിനാൽ നീക്കണമെന്നു നിർദേശിച്ചിരുന്നതാണ്. എന്നാൽ വർഷങ്ങളായിട്ടും തുടർനടപടി ഉണ്ടായില്ല.
Read more news from the source.
No comments:
Post a Comment