Friday, 29 May 2020

പേരൂർ കവലയിൽ കാറിൽ ലോറി ഇടിച്ച് 3 പേർക്ക് പരുക്ക്

ഏറ്റുമാനൂർ (29/05/20) : പേരൂർ കവലയിൽ ഇന്നലെ രാവിലെ 6നു കാറിൽ ലോറി ഇടിച്ച് 3 പേർക്ക് പരുക്കേറ്റു. ചോറ്റാനിക്കര കൊട്ടാരത്തിൽ രാജു (58), മറിയാമ്മ (49), ടീന (13) എന്നിവർക്കാണ് പരുക്കേറ്റത്.മറിയാമ്മയുടെ പരുക്ക് ഗുരുതരമാണ്.ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പേരൂർ ജംക്‌ഷനിലെ പാലാ – പൂഞ്ഞാർ സംസ്ഥാന പാത മുറിച്ചു കടന്നപ്പോൾ പാലാ ഭാഗത്തു നിന്നു എത്തിയ ലോറി കാറിന്റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ജംക്‌ഷൻ ആണെന്നു മനസ്സിലാകാതെ റോഡ് മുറിച്ചു കടന്നതാണ് അപകടത്തിന് കാരണം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding at junctiondrive slowly while approaching a junction0+https://plus.codes/6JXRMHC5+9X

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...