പത്തിരിപ്പാല (29/04/20) : നിയന്ത്രണം വിട്ട പിക്കപ് വാൻ വൈദ്യുതി കാൽ ഇടിച്ചിട്ടു. മണ്ണൂർ ഒന്നാം മൈലിൽ ഇന്നലെ രാവിലെ അഞ്ചരയ്ക്കാണ് അപകടം. കാറ്റിൽ റോഡിൽ വീണു കിടന്നിരുന്ന മരത്തിലിടിച്ചാണ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി കാലിൽ ഇടിച്ചു നിന്നത്. മണ്ണൂർ ഭാഗത്ത് നിന്നു പത്തിരിപ്പാല ഭാഗത്തേക്ക് തക്കാളിയുമായി പോകുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. കഴിഞ്ഞ ദിവസം രാത്രിയിലെ കാറ്റിലും മഴയിലുമാണു മരം വീണത്. ഈ മരത്തിലിടിച്ചു വാൻ നിയന്ത്രണം തെറ്റി സമീപത്തെ കാലിൽ ഇടിച്ചതെന്നു ഡ്രൈവർ പറഞ്ഞു. കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| van hit a fallen tree on the road and lost control of the vehicle | TBA | 0+ | https://plus.codes/7J2R2H8R+QQ |
Read more news from the source.
Verified
ReplyDelete