ഹരിപ്പാട് (20/05/20) : ദേശീയപാതയിൽ കരുവാറ്റ പവർ ഹൗസിനു സമീപം സിമന്റു ലോറി നിയന്ത്രണം വിട്ടു പുഞ്ചയിലേക്കു മറിഞ്ഞു. കാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാർ ലോറിയുടെ മുൻ ഭാഗത്തെ ചില്ലു പൊട്ടിച്ചാണു പുറത്തെടുത്തത്. ഡ്രൈവർ കോട്ടയം കുമരകം സ്വദേശി ഷിജോ(40) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ലോറി 11 കെവി വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷമാണു മറിഞ്ഞത്.കമ്പികൾ പൊട്ടി വീണെങ്കിലും വൈദ്യുതി ബന്ധം പെട്ടെന്നു വിച്ഛേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. എറണാകുളത്തു നിന്ന് ആറ്റിങ്ങലിലേക്കു സിമന്റുമായി പോകുകയായിരുന്നു ലോറി. സിമന്റ് മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lost control | TBA | 0+ | https://plus.codes/6JXR8C89+XG |
Read more news from the source.

No comments:
Post a Comment