കടമ്പഴിപ്പുറം (24/05/20) : അപകടം പതിവായ പുഞ്ചപ്പാടം വളവ് നിവർത്തണം എന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസമുണ്ടായ ദമ്പതികളുടെ ദാരുണാന്ത്യം നാടിനെ കണ്ണീരണിയിച്ചു. ഒട്ടേറെ അപകടങ്ങൾ നടന്നിട്ടും അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല. രണ്ടാഴ്ച മുൻപ് സ്കൂട്ടറിൽ വരികയായിരുന്ന ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസർക്ക് ലോറി ഇടിച്ച് പരുക്കേറ്റിരുന്നു.
കൊടും വളവ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നു. ഇടക്കാലത്ത് റോഡ് നവീകരണം നടന്നെങ്കിലും വളവ് നിവർത്തൽ ബന്ധപ്പെട്ടവർ ഗൗനിച്ചില്ല. ചെറുതും വലുതുമായ അപകടങ്ങൾ ഇടവേളകൾ ഇല്ലാതെ തുടർന്നിട്ടും അധികൃതർ മൗനം തുടരുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്.
എല്ലാത്തിനും സാക്ഷിയായി, പുഞ്ചപ്പാടം വളവിൽ സ്ഥാപിച്ച ‘അപകട മേഖല’ എന്ന ബോർഡ് മാത്രം. ഇതിനോടു ചേർന്ന് സ്ഥാപിച്ച സിഗ്നൽ വിളക്കുകൾ കത്താതായിട്ട് 2 വർഷമായി. ബോർഡ് സ്ഥാപിച്ചാൽ അപകടം തടയാൻ ആകുമെന്ന പിഡബ്ല്യുഡി വകുപ്പിന്റെ കണക്കുകൂട്ടൽ പാടെ തെറ്റി. ഇവിടെ അപകടം ഒഴിഞ്ഞ നേരമില്ല.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| losing control, speeding | drive carefully, go slow | 2+ | https://plus.codes/7J2RVCJ9+5W |
എല്ലാത്തിനും സാക്ഷിയായി, പുഞ്ചപ്പാടം വളവിൽ സ്ഥാപിച്ച ‘അപകട മേഖല’ എന്ന ബോർഡ് മാത്രം. ഇതിനോടു ചേർന്ന് സ്ഥാപിച്ച സിഗ്നൽ വിളക്കുകൾ കത്താതായിട്ട് 2 വർഷമായി. ബോർഡ് സ്ഥാപിച്ചാൽ അപകടം തടയാൻ ആകുമെന്ന പിഡബ്ല്യുഡി വകുപ്പിന്റെ കണക്കുകൂട്ടൽ പാടെ തെറ്റി. ഇവിടെ അപകടം ഒഴിഞ്ഞ നേരമില്ല.
Read more news from the source.
verified
ReplyDelete