Friday, 15 May 2020

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് രണ്ടു ദിവസത്തിന് ശേഷം മരിച്ചു

തൃശ്ശൂര്‍ ( 11.05.2020) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് രണ്ടു ദിവസത്തിന് ശേഷം മരിച്ചു. മനക്കൊടി നടുമുറി സ്റ്റുഡന്‍സ് റോഡില്‍ അറയ്ക്കല്‍ ഫ്രാന്‍സിസിന്റെ മകന്‍ പ്രിന്‍സാണ് (29) മരിച്ചത്. നഴ്സായ സഹോദരിയെ ആശുപത്രിയില്‍ വിട്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.9-5-2020 വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. അമല ആശുപത്രിയില്‍ നഴ്‌സായ സഹോദരി അഞ്ജു ജോവിനെ ജോലിയ്ക്ക് കൊണ്ടുപോയി മടങ്ങുന്നതിനിടെയാണ് പ്രിന്‍സ് സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്.പിന്നീട് പടിഞ്ഞാറെ കോട്ട ചുങ്കത്തിനടുത്ത് റോഡില്‍ ഒരാള്‍ സ്‌കൂട്ടറടക്കം വീണ് കിടക്കുന്ന വിവരം സമീപത്തെ വീട്ടുകാരാണ് പോലീസിലും ആക്ട്‌സ് പ്രവര്‍ത്തകരെയും അറിയിച്ചത്. തുടര്‍ന്ന് ആക്ട്‌സ് പ്രവര്‍ത്തകര്‍ എത്തി യുവാവിനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിന്‍സ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് മരിക്കുകയായിരുന്നു. 

Thrissur (11.05.2020) A young man who was injured in a car accident died two days later. Prince (29), son of Arakkal Francis, died at Manakkodi Nadumuri Students Road. The accident happened when the nurse sister was returning from the hospital. The accident took place at 7.30 pm on 9-5-2020. Prince's scooter crashed while he was returning to work at Amala Hospital with his sister Anju Joe, a nurse. Actus activists then rushed the youth to the Thrissur Jubilee Mission Medical College. Prince died at 4 am on Monday while undergoing treatment for a serious head injury.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
unknownwear riding gears1https://plus.codes/7J2RG5CX+83






No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...