Friday, 29 May 2020

കുതിരാൻ ഇരുമ്പ് പാലത്ത് വാഹനാപകടം

കുതിരാൻ (28/05/20) : ഇരുമ്പ് പാലത്ത് വാഹനാപകടം.ദമ്പതികൾ രക്ഷപെട്ടത് തലനാരിഴക്ക് ഇരുമ്പ് പാലത്ത് കാർ പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ച് കയറി. ദമ്പതികൾ രക്ഷപെട്ടത് തലനാരിഴക്ക്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത് . തൃശൂരിൽ നിന്നും വടക്കഞ്ചേരി ബാങ്കിലേക്ക് വരുകയായിരുന്ന കുടുബമാണ് അപകടത്തിൽ പെട്ടത്. കാർ പാലത്തിന്റെ കൈവരിയിൽ കൊരുത്ത് നിന്നതാണ് രക്ഷയായത് . പകുതി റോഡിലും പകുതി ഭാഗം തോട്ടിലുമായി നിന്ന കാറിൽ നിന്നും ഒരു വശത്ത് കൂടെ ഇറങ്ങി രക്ഷപെടുകയായിരുന്നു.
40 വർഷങ്ങൾ ആയിട്ടും ഈ പാലത്തിന് ഒരടി പോലും വീതി കൂട്ടിയിട്ടില്ല. കൈവരികൾ തട്ടി കൂട്ടിയാണ് പണിതിരിക്കുന്നത്. ഈ കൈവരികൾ പണിയണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി അപ്ഡേഷൻ പലതവണകളിലായി റിപ്പോർട്ട് ചെയ്തിരുന്നു. ആരും ഇത് കണ്ടില്ലെന്ന് നടിച്ച് ജീവൻ പണയം വെച്ചാണ് ഇതിലൂടെ കടന്ന് പോകുന്നത്. കൃത്യമായ സിഗ്നൽ സംവിധാനങ്ങളും ഇവിടെ ഇല്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
minor speeding, losing controldrive carefully in bridge0+https://plus.codes/7J2RH9FP+8M

Read more updates from Pananchery Updation Facebook page.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...