പുതുപ്പള്ളി(16/05/2020): കോട്ടയം പുതുപ്പള്ളിക്ക് സമീപം ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു.വാകത്താനത്തിനും പുതുപ്പള്ളിയ്ക്കും ഇടയില്‍ വെച്ച് അമിതവേഗതയിലെത്തിയ രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സുകളില്‍ ഒന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് നടന്നുവരികയായിരുന്ന കുട്ടിയെ ഇടിച്ചു. തുടര്‍ന്ന് സമീപത്തുള്ള കടയുടെ മുമ്പിലെ പോസ്റ്റിലിടിച്ചാണ് ആംബുലന്‍സ് നിന്നത്.
ആംബുലന്‍സില്‍ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല.ഗുരുതര പരിക്കുകളോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.
Puthuppally (16/05/2020): A 10-year-old boy was killed when an ambulance collided with him near Puthuppally, Kottayam. The ambulance then crashed into a post in front of a nearby shop.
There were no patients in the ambulance. The child was rushed to Kottayam Medical College with serious injuries but could not save his life. No one else was injured in the accident.
Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| overspeeding | ride with care | 1 | https://plus.codes/6JXRHH78+X5 |

No comments:
Post a Comment