ശ്രീകൃഷ്ണപുരം (22/06/20) : തിരുവാഴിയോട് കെഎസ്ടിഎ ഓഫിസിനു സമീപത്ത് 15 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. യാത്രക്കാരായ പാലക്കാട് സ്വദേശികളായ കാറിന്റെ ഡ്രൈവർ അബ്ദുൾകരീം, സഹയാത്രികനായ മുഹമ്മദ് റിയാസ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോയെയാണു അപകടം. പാലക്കാട് നിന്നും മുക്കം ഭാഗത്തേക്ക് മുല്ലപ്പൂവുമായി വരികയായിരുന്നു കാർ.
എതിരെ വരികയായിരുന്ന ബൈക്കിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ 15 അടി താഴ്ചയിലേക്കു മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച തിരുവാഴിയോട് കനാൽ പാലത്തിനു സമീപം ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ് വീരമംഗലം സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതേ ദിവസം ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് തിരുവാഴിയോട്ടിലെ രാജേഷിനു പരുക്കേറ്റു.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lost control of the vehicle while trying to avoid hitting a bike | TBA | 0+ | https://plus.codes/7J2RG6H6+RX |
ഇതേ സ്ഥലത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ വെള്ളിനേഴി കുറുവട്ടൂർ മല്ലിപ്പാറ സാവിത്രിയെ നാട്ടുകാരും പൊലീസും ചേർന്നാണ് മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.തിരുവാഴിയോട് രണ്ടു ദിവസങ്ങൾക്കുള്ളിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടാവുകയും ഒരാൾ മരിയ്ക്കുകയും ചെയ്ത സംഭവത്തിൽ ജനങ്ങൾ ആശങ്കയിലാണ്.
Read more news from the source.

verified
ReplyDelete