Monday, 22 June 2020

അപകടഭീഷണി ഉയർത്തി മുണ്ടൻകാവിലെ ഡിവൈഡർ

ചെങ്ങന്നൂർ (21/06/20) : എംസി റോഡിൽ മുണ്ടൻകാവ് ജം‌ക്‌ഷനിലെ തകർന്ന ഡിവൈഡർ വാഹന യാത്രികർക്ക് അപകടഭീഷണിയായി. ഇത് പുതുക്കിപ്പണിയണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം 2 വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ചു കയറി. ഇവയിലൊന്നു മറിഞ്ഞ് യാത്രക്കാർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ചെങ്ങന്നൂർ ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് പോകുമ്പോൾ ആദ്യം കാണുന്ന ഡിവൈഡറാണു വാഹനങ്ങൾ ഇടിച്ചു തകർന്നത്. ഡിവൈഡറിന്റെ അവശിഷ്ടങ്ങൾ എംസി റോഡിൽ വീണു കിടക്കുകയാണ്.
ഡിവൈഡർ തകർന്നതോടെ അപകടസാധ്യതയേറി. തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂരിലേക്ക് വരുമ്പോൾ കല്ലിശേരി ഇറപ്പുഴ പാലം കഴിഞ്ഞുള്ള ആദ്യ ഡിവൈഡറിൽ വാഹനങ്ങൾ ഇടിച്ചു കയറി അപകടം പതിവായതോടെ രാഷ്ട്രീയ പാർട്ടികൾ സമരവുമായി രംഗത്തെത്തിയിരുന്നു. ഏറെ നാൾ നീണ്ട സമരപരിപാടികളെ തുടർന്നു കെഎസ്ടിപി ഇതു പുനർനിർമിക്കുകയും ചെയ്തു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
dangerous divider on the junction, speedingNA as no accident details available0+https://plus.codes/6JXR8JJ4+97

ഉയരം കുറയ്ക്കുകയും കൂടുതൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുകയും ചെയ്ത് ആധുനിക രീതിയിൽ പുനർനിർമിച്ചതോടെ അപകടങ്ങൾ കുറഞ്ഞു. സമാന രീതിയിൽ രണ്ടാമത്തെ ഡിവൈഡറും പുനർനിർമിക്കണമെന്നാണ് ആവശ്യം. ആവശ്യം ഉന്നയിച്ചു നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ കെഎസ്ടിപി മൂവാറ്റുപുഴ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...