Tuesday, 16 June 2020

മാമുക്ക് ബസ് സ്റ്റോപ്പിനു മുന്നിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

റാന്നി (15/06/20) : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ വലിയകുളം ചരിവുകാലായിൽ തങ്കൻ (50), വാലുങ്കൽ നിധിൻ (31) എന്നിവർക്കാണ് പരുക്കേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂർ–മൂവാറ്റുപുഴ പാതയിലെ മാമുക്ക് ബസ് സ്റ്റോപ്പിനു മുന്നിൽ ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.
പെരുമ്പുഴ ഭാഗത്തു നിന്നെത്തിയ സ്കൂട്ടറും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന ആൾ തെറിച്ച് കാറിന്റെ മുന്നിലെ ചില്ലിലാണ് വീണത്. ചില്ല് പൊട്ടി. കാറിനും സ്കൂട്ടറിനും നാശമുണ്ട്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, careless drivinggo slow while approaching intersection roads0https://plus.codes/6JXR9QMJ+5Q

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...