വളവുകളിലും ഇടുങ്ങിയ റോഡുകളിലും ഓവർടേക്കിന് ശ്രമിക്കരുത്. എതിരെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് നിങ്ങളെ കാണില്ലെന്ന് മാത്രമല്ല അപകടങ്ങളുണ്ടാകുന്ന സാധ്യത കൂടുതലുമാണ്. പെട്ടെന്ന് മുന്നിൽ വരുന്ന വലിയ വാഹനങ്ങളെക്കണ്ട് ചിലപ്പോൾ ഇരുചക്രവാഹനത്തിലെത്തുന്നവർക്ക് ഒന്നും ചെയ്യാനാകില്ല. അത്തരത്തിലൊരു അപകട വിഡിയോയാണിത്.
നിർദോഷമെന്ന് തോന്നിക്കുന്ന ഒരു ചെറിയ തെറ്റിൽ ചിലപ്പോൾ നഷ്ടപ്പെടുന്നത് ഒരു ജീവനാകാം. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോ പ്രകാരം പരവൂർ-വർക്കല റോഡിലെ ഇടവാ വലിയപള്ളിയ്ക്ക് സമീപമാണ് അപകടം നടന്നത്.
പിക്കപ്പ് വാൻ വളവിൽ ഒരു ഇരുചക്രവാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകട കാരണം. പെട്ടെന്ന് എതിരെ വന്ന ബൈക്ക് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിലെത്തിയ ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്
Do not attempt to overtake on curves and narrow roads. Oncoming vehicles will not see you suddenly and are more likely to cause accidents. Sometimes two-wheelers can do nothing when they see large vehicles suddenly approaching. This is such a dangerous video.
Sometimes a life can be lost in a small mistake that seems innocent. According to the video, which went viral on social media, the accident took place near Edava Valiyapalli on Paravur-Varkala road.
The accident occurred when the pickup van tried to overtake a two-wheeler at a bend. Suddenly the oncoming bike collided with the vehicle. It is learned from the video that the two who reached the bike were not wearing helmets
![]() |
| accident on 07-05-2020 |
| ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ആർക്കും സുരക്ഷിതമായി ഓവടേക്ക് ചെയ്യാൻ സാധിക്കും. ധൃതി കാണിക്കാതെ, മുന്നിലും പുറകിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി ഓവർടേക്ക് ചെയ്യാണം. റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗത കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകണം. വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നതാണ് നിയമം. എങ്കിലും ചില ആളുകൾ ഇടതുവശത്തൂടെയും ഓവർടേക്ക് ചെയ്യുന്നത് കാണാം. മുന്നിൽ പോകുന്ന വാഹനം റോഡിന്റെ മധ്യഭാഗത്ത് എത്തി വലത്തേക്ക് സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതു വശത്ത് വഴി ഓവർ ടേക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഇതു വളരെ ശ്രദ്ധയോട് കൂടി ചെയ്യണം.നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.ആ വാഹനത്തിൽ നിന്നു ഇറക്കുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും, പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ.ചില ആളുകൾ കയറ്റത്ത് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം എന്ന് പറയാം. നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ നാലും കൂടുന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ ഓവർടേക്കിങ്ങ് പാടില്ല.അൽപ്പം ഒന്നു ശ്രദ്ധിച്ചാൽ ഓവർ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയും. ജീവിതത്തിൽ നിങ്ങൾ ആരുമായിക്കോട്ടേ എന്നാൽ റോഡിൽ നിങ്ങൾ വെറും ഡ്രൈവർ മാത്രമാണെന്ന് ഓർക്കുക. |
Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| overspeeding,and careless overtaking at curves | dont overtake at curves and turnings | 1 | https://plus.codes/6JWRQPP5+4J |

No comments:
Post a Comment