തൊടുപുഴ (09/06/20) : ഇരുചക്രവാഹനയാത്രക്കാർക്കു മരണക്കെണിയായി നഗരമധ്യത്തിൽ വാരിക്കുഴി. പൊതുമരാമത്ത് അധികാരികളും നഗരസഭ അധികൃതരും ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന റോഡിനരികിൽ വലിയ കുഴി രൂപപ്പെട്ടിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് നടപടിയില്ല.
ഇടുക്കി റോഡിൽ കെഎസ്ആർടിസി ജംക്ഷനിലാണു വാഹന യാത്രക്കാർക്ക് അപകടക്കെണിയായി കുഴി രൂപപ്പെട്ടിരിക്കുന്നത്.മൂപ്പിൽക്കടവ് റോഡിൽ നിന്ന് ഇടുക്കി റോഡിലേക്കു തിരിയുന്ന ഭാഗത്താണ് റോഡരികിലെ ടാർ ഇളകിപ്പോയതിനെത്തുടർന്നു വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.വാഹനങ്ങൾ ഇതിൽ ചാടി കുഴി ഓരോ ദിവസവും വലുതായിക്കൊണ്ടിരിക്കുകയാണ്.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| dangerous pothole on road, low visibility at night | go slow especially during night | 0 | https://plus.codes/6JXRVPV8+94 |
രാത്രി ഇരുചക്രവാഹന യാത്രക്കാർ റോഡരികിലുള്ള കുഴി കാണാതെ അപകടത്തിൽപെടുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഇതുവഴി പോയ ഇരുചക്രവാഹനം കുഴിയിൽ ചാടി അപകടത്തിൽപെട്ടു. ഭാഗ്യം കൊണ്ടാണു യാത്രക്കാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
Read more news from the source.

verified
ReplyDelete