Thursday, 18 June 2020

അരൂർ ക്ഷേത്രം ജംക്‌ഷനിൽ ആംബുലൻസ് ലോറിക്കു പിന്നിലിടിച്ചു യുവതി മരിച്ചു

മുഹമ്മ (16/06/20) : ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസ് ലോറിക്കു പിന്നിലിടിച്ചു യുവതി മരിച്ചു. തണ്ണീർമുക്കം വെളിയമ്പ്രയിലെ അമ്മവീടായ അഞ്ചാതറയിൽവച്ചാണ് അംബികാമാർക്കറ്റ് പുളിമൂട്ടിൽ നടരാജന്റെയും ഉഷയുടെയും മകളായ അഹല്യാദേവിക്കു (രാഖി–32) ചൊവ്വാഴ്ച വൈകിട്ട് പൊള്ളലേറ്റത്. ഉടൻതന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അസൗകര്യങ്ങൾ പറഞ്ഞ് രാഖിയെ ചികിത്സിക്കാൻ തയാറായില്ല.
മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. വിലപ്പെട്ട മൂന്നരമണിക്കൂർ ഇതിനോടകം നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അരൂർ ക്ഷേത്രം ജംക്‌ഷനിൽ വെച്ച് ആംബുലൻസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ആംബുലൻസിലെ സ്ട്രെച്ചറിൽനിന്നു തെറിച്ചുവീണ രാഖിക്ക് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമായി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding might have caused the accidentTBA1+https://plus.codes/6JXRV894+33

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...