ചേർത്തല (20/06/20) : ഇട്ടാവട്ടത്ത് കിടന്നു നട്ടംതിരിയുകയാണ് ചേർത്തല തെക്കേക്കുരിശ് കവല. കവലയുടെയും റോഡിന്റെയും വീതിക്കുറവും ചില വാഹനങ്ങളുടെ അതിവേഗവും ഇവിടം അപകട കേന്ദ്രമാക്കുകയാണ്. 5 റോഡുകൾ ചേരുന്നതാണ് തെക്കേക്കുരിശ് കവല. പടിഞ്ഞാറ് അർത്തുങ്കൽ, അരീപ്പറമ്പ്, കണിച്ചുകുളങ്ങര മേഖലയിൽ നിന്നെത്തുന്ന സ്വകാര്യ – കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
സ്വകാര്യ ബസുകൾ കുരിശുകവലയിൽ നിന്നു വലത്തോട്ടു വളഞ്ഞ് കിഴക്കോട്ടു കയറി സെന്റ് മേരീസ് സ്കൂൾ വഴിയാണ് സ്റ്റാൻഡിലേക്കെത്തുന്നത്. കെഎസ്ആർടിസി ബസുകൾക്ക് ഇങ്ങനെ വലത്തോട്ടു തിരിയാനാകാത്തതിനാൽ ഇടത്തോട്ടു തിരിഞ്ഞ് മനോരമക്കവലയിലെത്തി സ്റ്റാൻഡിലേക്കു പോകുകയാണ്. കുരിശ്കവലയ്ക്കു തൊട്ടു മുന്നിലെ സെന്റ് മേരീസ് കവലയിലും സമാന സ്ഥിതിയാണ്. ബസുകൾക്ക് മാത്രമാണ് വൺവേ സംവിധാനമുള്ളത്.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, less width of roads, lot of traffic due to intersection of 5 roads | NA as no accident details available | 0+ | https://plus.codes/6JXRM8MP+HC |
മറ്റു വാഹനങ്ങൾക്ക് ഇതൊന്നും ബാധകമല്ല. ഇതിനാൽ രണ്ടു വലിയ വാഹനങ്ങൾ എതിർ ദിശയിലേക്കു വന്നാൽ അപകടസാധ്യതയും അപകടവും ഗതാഗതക്കുരുക്കുമാണ്.കവലകളും റോഡും ഇടുങ്ങിയതാണെന്നതാണ് പ്രധാന പ്രശ്നം. ഗതാഗത ക്രമീകരണം ഇവിടെ ആവശ്യമാണ്. മുൻപ് കവലകളുടെ വികസനത്തിനായി നഗരസഭയും പൊതുമരാമത്തും പദ്ധതികൾ രൂപീകരിച്ചെങ്കിലും ചെലവ് ഭയന്ന് തുടങ്ങാനായില്ല.
Read more news from the source.
verified
ReplyDelete