Friday, 26 June 2020

പള്ളത്തടുക്ക പാലം അപകടാവസ്ഥയിൽ

ബദിയടുക്ക (23/06/20) : റോഡ് നന്നാക്കിയിട്ടും അപകടാവസ്ഥയിലായ പാലം നന്നാക്കിയില്ല. യാത്രക്കാർ ഭീതിയിൽ. പള്ളത്തടുക്ക പാലത്തിന്റെ ഒരു സ്പാൻ അപകടാവസ്ഥയിലായിട്ട് 3 വർഷമായിട്ടും നടപടിയായില്ല. ഇതിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചു പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ബ്രിജസ് വിഭാഗം സർക്കാരിനു അപേക്ഷ സമർപ്പിച്ചിട്ടും പരിശോധന നടത്തിയിട്ടില്ല. പാലത്തിനു ബലക്ഷയമുള്ളതിനാ‍ൽ ഇതു വഴി പോകുന്ന വാഹനങ്ങൾ വേഗത കുറച്ചു പോകേണ്ടതാണെന്നും 8ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ ഇതു വഴി പോകരുതെന്നും ബോർഡ് വെച്ചിട്ടും ഭാരം കയറ്റി പോകുന്ന വാഹനങ്ങൾക്ക് കുറവൊന്നുമില്ല.
പാലത്തിന്റെ മാതൃക തയാറാക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലേക്കറിയിച്ചപ്പോൾ പരിശോധന നടത്തുന്നതിനു സർക്കാരിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. ബലക്ഷയമുള്ള ഭാഗത്ത് കുഴി നികത്തി താൽക്കാലിക പരിഹാരം കണ്ടത്താനാവുമെങ്കിലും സ്ഥിരമായ പരിഹാരത്തിനാണ് ജില്ലാ ബ്രിജസ് വിഭാഗം കാത്തിരിക്കുന്നത്. സ്പാനിന്റെ അടിയിൽ കോൺക്രീറ്റ് ഇളകി വീഴുന്നു. മുകൾ ഭാഗത്ത് കുഴിയുമുണ്ട്. കുഴിനികത്തി സ്പാനുകൾ കൂട്ടിയോജിപ്പിച്ചാൽ താൽക്കാലിക പരിഹാരമാകും.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
dangerous potholes in bridge, speedingNA as no accident details available0+https://plus.codes/7J4QJ37H+8X

സ്പാൻ പൊളിച്ചു ശരിയാക്കണമെങ്കിൽ മാസങ്ങൾ കഴിയും. പരിശോധനയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് അനുമതിയായിട്ടില്ല. തുടർന്നു സാങ്കേതിക അനുമതി ലഭിച്ചാൽ മാത്രമേ പരിശോധനയ്ക്കുള്ള നടപടിയാകൂ. സ്പാൻ മാറ്റാൻ തീരുമാനമായാൽ വാഹനങ്ങൾ വഴി തിരിച്ചുവിടേണ്ടി വരും. ഇതിനു പള്ളത്തടുക്ക പുഴയിലിറങ്ങി പോകണം. പഴയപാലമാണ് മറ്റൊരു ആശ്രയം. ചെർക്കള കല്ലടുക്ക അന്തർ സംസ്ഥാന പാതയിലെ പാലമായതിനാൽ ഭാരം കയറ്റിയ നിരവധി വാഹനങ്ങൾ ഇതുവഴിപോകുന്നു.

ഇത്രയും വാഹനങ്ങൾക്ക് താഴെയിറങ്ങി പോകാനാവില്ല. വീതികുറവുള്ള സമീപത്തെ പഴയപാലത്തിലൂടെയും പോകാനാവാത്ത സ്ഥിതിയാകും. 14 വർഷത്തിനു ശേഷമാണ് ഇതിനോടനുബന്ധിച്ചുള്ള റോഡിൽ ബിഎംബിസി ടാറിങ് ചെയ്തത്. അപകടാവസ്ഥയിലായതിനാൽ പാലത്തിന്റെ മുകളിൽ ടാറിങ് നടത്തിയിട്ടില്ല. നവീകരിച്ച റോഡായതിനാൽ അമിതവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. റോഡ് നിർമിക്കുമ്പോൾ തന്നെ പാലത്തിന്റെ അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...