Thursday, 25 June 2020

നീലേശ്വരം ഓർച്ച റോഡിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

നീലേശ്വരം (21/06/20) : അപകടങ്ങൾ ആവർത്തിക്കുമ്പോഴും വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാതെ ബന്ധപ്പെട്ടവർ നിസംഗത തുടരുകയാണ്. ഏറ്റവും ഒടുവിൽ ഞായറാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ഓർച്ചയിലെ എൻ.പി.മുഹമ്മദ് ഷെറൂഫ് (22) ആണ് മരിച്ചത്. ഷെറൂഫ് ഓടിച്ചിരുന്ന കാർ കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ടു പുഴയിലേക്കു തെറിച്ചു വീഴുകയായിരുന്നു.

ആഴമേറിയ പുഴയിൽനിന്ന് 20 മിനിറ്റിനു ശേഷമാണ് കാർ വടം കെട്ടി കരയിലേക്കു വലിച്ചടുപ്പിക്കാനായത്. ഓർച്ച പാലത്തിന്റെ സമീപന റോഡ് ആയ ഇതുവഴി തീരദേശത്തേക്ക് ദിവസവും ബസ് സർവീസും ഭാരവണ്ടികളും ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങളാണു കടന്നു പോകുന്നത്. മീറ്ററുകളോളം നീളത്തിൽ റോഡിനു പുഴയുമായി സമ്പർക്കം വരുന്ന ഭാഗത്ത് വേണ്ടത്ര അടിസ്ഥാനമിടാതെ ഇടവിട്ട് നിർമിച്ച കോൺക്രീറ്റ് തൂണുകൾ മാത്രമാണുള്ളത്.
കാർ പുഴയിലേക്കു വീണ ഭാഗത്തും തൂൺ ഉണ്ടായിരുന്നെങ്കിലും ചെറിയ കാറിനെ തടുത്തു നിർത്താനാകാതെ ഇതു തകർന്നു വീണത് അപകടസ്ഥലത്തു കാണാം. പാലം ഉദ്ഘാടനം ചെയ്തു നാളുകൾക്കകം തന്നെ റോഡ് നെടുകെ പിളർന്നു പുഴയിലേക്കു തള്ളിയിരുന്നു. ആദ്യഘട്ടത്തിൽ അപകടസൂചനാ ബോർഡ് വച്ച് വാഹന വേഗം നിയന്ത്രിച്ച നഗരസഭ പിന്നീട് സമ്മർദം ചെലുത്തി റോഡ് മിനുക്കിയെടുത്തു. റോഡിലൂടെ പോകുന്ന വാഹനങ്ങൾ പുഴയിലേക്കു തെന്നാനുള്ള സാധ്യത തടയാനുള്ള ശാശ്വത നടപടികൾ അപ്പോഴുമുണ്ടായില്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lack of crash barriers, slipping and losing control during rainTBA1+https://plus.codes/7J4Q64V9+C7

പാലം തുറന്ന ഘട്ടത്തിൽ തന്നെ ദേശീയപാത മാതൃകയിൽ ബലമേറിയ ക്രാഷ് ബാരിയർ ഇവിടെ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഇവിടെ ഉടൻ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്നു ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ, നഗരസഭ മുൻ കൗൺസിലർ ഇ.ഷജീർ എന്നിവർ ആവശ്യപ്പെട്ടു.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...