Saturday, 20 June 2020

യാത്രയ്ക്കിടെ തൊപ്പി പറന്നു; ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണം തെറ്റി യുവാവ് മരിച്ചു

കല്ലമ്പലം(13-06-2020):യാത്രയ്ക്കിടെ തൊപ്പി പറന്നു പോയതിനെത്തുടർന്ന് സഡന്‍ ബ്രേക്ക് ചെയ്‍ത ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു. തലസ്ഥാന നഗരയില്‍ നാവായിക്കുളം – തുമ്പോട് റോഡിൽ ഐറ്റിൻച്ചിറയ്ക്കു സമീപം വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ്‌ അപകടം.നാവായിക്കുളം പലവക്കോട് മരുതിക്കുന്ന് എഫ്.എസ്.മൻസിലിൽ ഫസിലുദ്ദീൻ, സുലൈഖാ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ്ഫൈസി(19) ആണ് മരിച്ചത്. അപകടത്തില്‍ സഹ യാത്രികരായ രണ്ടു പേർക്ക് സാരമായി പരുക്കേറ്റു.

മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. തട്ടുപാലം ആസിഫ് മൻസിലിൽ ആസിഫ്(16), നാവായിക്കുളം ഈഞ്ചവിളയിൽ ഉമറുൽ ഫാറൂഖ്(15)എന്നിവർക്കാണു പരുക്ക്. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബൈക്കിൽ പോകുകയായിരുന്നു മൂവരും. ഇതിനിടെ ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ്ഫൈസിയുടെ തൊപ്പി കാറ്റിൽ പറന്നു പോയി. ഇത് പിടിക്കാനായി ബൈക്ക് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു.

ഇതോടെ നിയന്ത്രണം വിട്ട് അടുത്തുള്ള വീടിന്റെ മതിലിൽ ഇടിച്ച ശേഷം ബൈക്ക് താഴ്ചയിലുള്ള പുരയിടത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മുഹമ്മദ് ഫൈസിക്ക് തലക്കാണ് ഗുരുതരമായി പരുക്കേറ്റത്. കല്ലിൽ തലയിടിച്ച് ഗുരുതര പരിക്കേറ്റ ഫൈസിയെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.





Kallambalam (13-06-2020): A young man died when his bike suddenly lost control and overturned after his hat flew off during the journey. Mohammad Faizi, 19, son of Faziluddin and Sulaikha Beevi, died at Navikulam Palavakkode Maruthikunnu FS Manzil on Friday morning. Two fellow passengers were seriously injured in the accident.
There were three people on the bike. Asif (16) of Thattupalam Asif Manzil and Umarul Farooq (15) of Navaikkulam Inchavila were injured. The three were going on a bike in connection with the death of a relative. Meanwhile, the hat of Mohammad Faizi, who was riding the bike, was blown away by the wind. The bike suddenly braked to catch it.

The bike went out of control and crashed into the wall of a nearby house and crashed into a low backyard. Mohammad Faizi sustained serious head injuries. Faizi was rushed to a local medical college hospital but was not rescued.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control due to sudden braking and hit on the walldrive slowly and use brakes wisely1https://plus.codes/6JWRQRXC+Q7 


1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...