കുറവിലങ്ങാട് (06/06/20) : പിക്കപ് വാനിൽ ഇടിച്ചുണ്ടായ അപകട ശേഷം റോഡരികിലേക്ക് മാറ്റിയിട്ട കാറിനു തീപിടിച്ചു. അപകടം നടന്നു ആറര മണിക്കൂറിനു ശേഷമാണ് കാർ കത്തിനശിച്ചത്. ഇന്നലെ 2.10ന് എംസി റോഡിൽ കുര്യനാട് പുല്ലുവെട്ടം ജംക്‌ഷനിൽ സെന്റ് ആൻസ് സ്കൂളിനു മുന്നിലാണ് സംഭവം. പാലക്കാട് സ്വദേശിയുടെ വാഹനമാണ് പൂർണമായി കത്തിയത്.
പാലക്കാട് നിന്നും തിരുവനന്തപുരത്തിനു പോകുകയായിരുന്ന കാർ ഇന്നലെ രാവിലെ 7.30ന് നിയന്ത്രണം വിട്ടു എതിരെ വന്ന പിക്കപ് വാനിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു. കുറവിലങ്ങാട് പൊലീസ് ക്രെയിൻ ഉപയോഗിച്ചു കാർ റോഡിൽ നിന്നു മാറ്റി.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0 | https://plus.codes/6JXRQHJG+HF |
ഉച്ചയ്ക്കു 2.10ന് കാറിനു തീപിടിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കുറവിലങ്ങാട് പൊലീസും കടുത്തുരുത്തി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണച്ചു.
Read more news from the source.

verified
ReplyDelete