കേച്ചേരി (06/06/20) : സംസ്ഥാന പാതയിൽ ചൂണ്ടലിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറിഞ്ഞ് ലോറിയുടെ ക്യാബിൻ കത്തി നശിച്ചു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലിന് പോപ്പുലർ മാരുതി സർവീസ് സെന്ററിനു സമീപത്തായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് മീൻ കയറ്റി വല്ലാർപാടത്തേക്ക് പോയ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതിരേ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ അരികിലേക്ക് ഒതുക്കിയപ്പോൾ മണ്ണിടിഞ്ഞ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ലോറി മറിഞ്ഞതോടെ ടാങ്കിൽ നിന്ന് ഡീസൽ ചോർന്ന് ബാറ്ററി ഷോർട്ടായി ക്യാബിനിൽ തീ പടർന്നു. ഇതിനിടെ ഡ്രൈവർ അരൂർ സ്വദേശി ജസ്റ്റിൻ ചാടി രക്ഷപ്പെട്ടു. കുന്നംകുളത്തു നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തി തീ കെടുത്തി. ലോറിയുടെ ക്യാബിനിൽ നിന്ന് കണ്ടെയ്നറിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.കണ്ടെയ്നറിൽ ഉണ്ടായിരുന്ന ചെമ്മീന് കേടുപറ്റിയില്ല. ലോറിയുടെ എസി ക്യാബിൻ പൂർണമായും കത്തിനശിച്ചു.15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ മാറ്റി.അപകടത്തെത്തുടർന്ന് തൃശൂർ-കുന്നംകുളം റോഡിൽ ഗതാഗതം തടസപ്പെട്ടു.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| sudden turn to avoid hitting another vehicle caused the accident | TBA | 0 | https://plus.codes/7J2RJ4G2+2F |
ഈ ഭാഗത്തെ റോഡിലെ അടുത്തടുത്തുള്ള രണ്ട് വളവുകളാണ് അപകടങ്ങൾക്ക് പ്രധാന കാരണം . റോഡിന്റെ ഇരുവശത്തും മഴക്കാലമായതോടെ മണ്ണിടിയുന്നതും വലിയ വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നുണ്ട്. ഇത് പലപ്പോഴും താഴ്ചയിലേക്ക് വാഹനങ്ങൾ മറിയുന്നതിനും കാരണമാകുന്നു.
Read more news from the source.

No comments:
Post a Comment