| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bikes collided | ride safely at turnings | 0 | https://plus.codes/6JXRJG2J+XR |
Wednesday, 10 June 2020
എം.സി റോഡിൽ വീണ്ടും അപകടം.! എസ്.എച്ച് മൗണ്ടിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പുല്ലാട് കുറിച്ചി സ്വദേശികൾക്കു പരിക്ക്; ഒരാളുടെ നില ഗുരുതരം
കോട്ടയം(09-06-2020): കൊറോണ ലോക്ക് ഡൗണിൽ രണ്ടു മാസമായി അടഞ്ഞു കിടന്ന റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. നിരന്തമായി ഉണ്ടാകുന്ന അപകടങ്ങളിൽ എം.സി റോഡ് അടക്കമുള്ള ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം രക്തം വീണു കിടക്കുകയാണ്. രണ്ടു മാസത്തെ അപകടമില്ലായ്മയ്ക്കു പരിഹാരം എന്ന പോലെയാണ് ദിവസവും ഉണ്ടാകുന്ന അപകടങ്ങൾ.09-06-2020 രാത്രി ഒൻപതരയോടെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലാണ് ഏറ്റവും ഒടുവിൽ അപകടമുണ്ടായത്.എസ്.എച്ച് മൗണ്ട് മംഗളം ജങ്ഷനിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു മൂന്നു പേർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.ബൈക്കു യാത്രികനായ കോട്ടയം പുല്ലാട് സ്വദേശി സച്ചിൻ ബാബു(24) ,സ്‌കൂട്ടറിൽ സഞ്ചരിച്ച കുറിച്ചി സ്വദേശികളായ ജോയൽ എബ്രഹാം (21),ടോം ജോസഫ് (21) എന്നിവർക്കാണു പരുക്കേറ്റത്.കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന സ്‌കൂട്ടറും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തൽ മൂവരും റോഡിലേയ്ക്കു തെറിച്ചു വീണു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിലേയ്ക്കു മാറ്റി.ബൈക്കു മംഗളം ജങ്ങഷിനൽ നിന്നു വട്ടമ്മൂട് ഭാഗത്തേയ്ക്കു തിരിയുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്‌കൂട്ടർ രണ്ടായി ഒടിഞ്ഞു മാറി. സ്‌കൂട്ടർ ഓടിച്ചിരുന്നയാൾ തെറിച്ചു ബൈക്കിന്റെ മുൻഭാഗത്ത് തലയിടിക്കുകയും തുടർന്ന് റോഡിലേയ്ക്കു വീഴുകയുമായിരുന്നു.അപകടത്തെ തുടർന്നു കൺട്രോൾ റൂം പോലീസും ഗാന്ധിനഗർ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kottayam (09-06-2020): Roads that were closed for two months at the Corona lockdown are once again becoming graveyards. All the major roads in the district, including the MC Road, are covered in blood due to frequent accidents. Accidents happen every day as a solution to two months of safety. The latest accident took place at SH Mount on MC Road at 9.30 pm on 09-06-2020. Sachin Babu (24), a resident of Pullad, Kottayam, and Joel Abraham (21), a resident of Kurichi, were injured in the accident. All three were thrown into the road by the impact of the thunder. The locals and passengers rushed him to the hospital. The scooter broke in two in the accident. The scooter driver hit the front of the bike and fell on the road. Following the accident, the control room police and Gandhinagar police reached the spot and took action.
Subscribe to:
Post Comments (Atom)
നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു
വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...
-
തിരുപ്പൂർ , തമിഴ്നാട് (20/02/20) : അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 19 പേർ മരിച്ചു. എല്ല...
-
കണ്ണൂർ(23/05/2020) : കരുവഞ്ചാലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു . ചെറുപുഴ കടുമേനി സ്വദേശി മനീഷാണ് മരിച്ചത് . രാവിലെ 7.30 ഓടെ മലയോര ...
-
തിരുവനന്തപുരം (28-09-2020): കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കി...

No comments:
Post a Comment