കാഞ്ഞങ്ങാട് (22/06/20) : ഇന്നലെ രാവിലെ 11.40 നു പോസ്റ്റ് ഓഫിസിനു മുൻപിലാണ് അപകടം നടന്നത്. നഗരത്തിലേക്കു നടന്നു വരികയായിരുന്നു ചെർക്കപ്പാറയിലെ പ്രമീളയെയാണ് (34) അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ 6 മീറ്ററോളം അകലേക്ക് പ്രമീണ തെറിച്ചു വീണു. ബോധമറ്റു കിടന്ന യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ആരും തയാറായില്ല.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/7J4Q838Q+CV |
ഉടൻ തന്നെ അതുവഴി വന്ന ഓട്ടോ നിർത്തിച്ചു യുവതിയെ ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ ഒറ്റയ്ക്കു കഴിയാതെ വന്നതോടെ ചുറ്റുമുണ്ടായിരുന്നവരുടെ സഹായം തേടി. എന്നാൽ ആരും മുന്നോട്ട് വരാൻ തയാറായില്ല. ഒടുവിൽ വഴിയാത്രക്കാരിയായ മറ്റൊരു സ്ത്രീയാണ് പരുക്കേറ്റ സ്ത്രീയെ ഓട്ടോയിൽ കയറ്റാൻ സഹായിച്ചത്. ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്നു തുടർ ചികിത്സയ്ക്കായി ഇവരെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. പ്രമീളയെ ഇടിച്ച പിക്കപ്പ് വാന്‍ ചെര്‍ക്കളയില്‍ നിന്നു പിന്നീട് പൊലീസ് പിടികൂടി.
Read more news from the source.
No comments:
Post a Comment