അഞ്ചാലുംമൂട് (09-06-2020) : ബൈപ്പാസിൽ കടവൂർ പാലത്തിന് സമീപം രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. തൃക്കരുവ വന്മള പുളിക്കകത്ത് കിഴക്കതിൽ അനിൽകുമാറി(42)നാണ് പരിക്കേറ്റത്. 08-06-2020 തിങ്കളാഴ്ച പകൽ പത്തുമണിയോടെയാണ് സംഭവം. ആദ്യം ഒരു കാറും ബൈക്കും തമ്മിൽ ഇടിച്ചു. തുടർന്ന് നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലും ഇടിച്ചു. അനിൽകുമാറിന്റെ തലക്കും കഴുത്തിനും കാലിനും പരിക്കുണ്ട്. പരിക്കേറ്റ അനിൽകുമാറിനെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Anchalummoodu (09-06-2020): A young man was injured when two cars and a bike collided near Kadavoor bridge on the bypass. Anil Kumari (42) was injured in the east of Thrikkaruva Vanmala Pulikkam. The incident took place on Monday 08-06-2020 at 10 pm. First there was a collision between a car and a bike. The car then lost control and crashed into another car. Anil Kumar has head, neck and leg injuries. The injured Anil Kumar was admitted to a private medical college hospital in Mewar.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| loss control and collided | drive slowely and safely | 0 | https://plus.codes/6JWRWJC3+G5 |
No comments:
Post a Comment