വാഴക്കുളം(09-06-2020):വാഴക്കുളത്തിന് സമീപം ആവോലിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്ക്. രാവിലെ ആറരയോടെയായിരുന്നു അപകടം.തൊടുപുഴ കരിങ്കുന്നം തട്ടാരംതട്ടു സ്വദേശി ചാമപ്പാറയിൽ ഷാജി (43)-ണ് മരിച്ചത്.എഴുപുന്നയിലെ വീട്ടിൽ നിന്നു ഷാജിയും കുടുംബവും ബൈക്കിൽ തിരികെ കരിങ്കുന്നത്തേക്കു പോകുമ്പോഴായിരുന്നു അപകടം.ഇവർ സഞ്ചരിച്ച ബൈക്കും മൂവാറ്റുപുഴ–തൊടുപുഴ റോഡിലേക്കു പ്രവേശിക്കുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാജിയെയും ആൻസിയെയും ഷാരോണിനെയും നാട്ടുകാർ ഉടൻ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാജിയെ രക്ഷപ്പെടുത്താനായില്ല.പരുക്കുകൾ ഗുരുതരമായതിനാൽ ആൻസിയെയും ഷാരോണിനെയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലേക്കു മാറ്റുകയായിരുന്നു.

Vazhakkulam (09-06-2020): One person was killed and three others were injured when a bike and an auto collided at Avoli near Vazhakulam. Shaji (43), a resident of Thattaramthattu, Karinkunnam, Thodupuzha, was killed in the accident at around 6.30 am. The locals rushed Shaji, Ansi and Sharon to a private hospital in Vazhakulam but they could not save them. As the injuries were serious, Ansi and Sharon were later shifted to Kollencherry for specialist treatment.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|
| auto hits on bike | ride safely | 1 | https://plus.codes/6JXRXJ5C+GP |
READ more at source
No comments:
Post a Comment