Friday, 19 June 2020

കോഴഞ്ചേരി – റാന്നി റോഡിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം

കോഴഞ്ചേരി (17/06/20) : സ്‌കൂട്ടറിനു പിന്നിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ താൽക്കാലിക കഴകം ജീവനക്കാരന് ദാരുണാന്ത്യം. അയിരൂർ ഇടപ്പാവൂർ പ്രശാന്തിയിൽ രമേശ്കുമാർ (50) ആണ് ഇന്നലെ 12.50ന് കോഴഞ്ചേരി – റാന്നി റോഡിൽ മുത്തൂറ്റ് ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.
ക്ഷേത്രത്തിലെ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകും വഴി സ്കൂട്ടറിന്റെ പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. കോഴഞ്ചേരിയിൽനിന്ന് കരിങ്കല്ലുമായി റാന്നിക്ക് പോകുകയായിരുന്നു ലോറി. സ്കൂട്ടറിൽനിന്നു വീണ രമേശിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. തലയ്ക്കു സാരമായി പരുക്കേറ്റ രമേശ്കുമാർ അപകടമുണ്ടായ ഉടൻ മരിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA1+https://plus.codes/6JXR8PQ6+GF

അപകടം നടന്ന് അര മണിക്കൂറിനു ശേഷം ആറന്മുള പൊലീസ് സ്ഥലത്ത് എത്തിയാണ് മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയത്.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...