മണർകാട് (09/08/20) : നാലുമണിക്കാറ്റ് വിനോദസഞ്ചാരകേന്ദ്രത്തിനു സമീപം റോഡിലുണ്ടായ കുത്തൊഴുക്കിൽ കാർ അകപ്പെട്ട് ഡ്രൈവർ മരിച്ചു. അങ്കമാലി മഞ്ഞപ്ര അമലപുരം ആട്ടോക്കാരൻ വീട്ടിൽ ജസ്റ്റിൻ ജോയിയാണ് (26) മരിച്ചത്.
ഏറ്റുമാനൂർ–മണർകാട് ബൈപാസ് റോഡിൽ പാലമുറി ഷാപ്പിനു മുന്നിൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായ ജസ്റ്റിൻ മല്ലപ്പള്ളിയിൽ ഓട്ടം പോയി മടങ്ങിവരികയായിരുന്നു.
ഏറ്റുമാനൂർ–മണർകാട് ബൈപാസ് റോഡിൽ പാലമുറി ഷാപ്പിനു മുന്നിൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായ ജസ്റ്റിൻ മല്ലപ്പള്ളിയിൽ ഓട്ടം പോയി മടങ്ങിവരികയായിരുന്നു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| TBA | TBA | 1+ | https://plus.codes/6JXRJH4G+3W |
നാലുമണിക്കാറ്റ് വിനോദസഞ്ചാരകേന്ദ്രത്തിലെ റോഡ് പാടങ്ങൾക്കു നടുവിലൂടെ ഉയരത്തിലാണ് ഇവിടെ റോഡ്. പാടം നിറഞ്ഞ് റോഡ് കവിഞ്ഞൊഴുകുകയായിരുന്നു. നാട്ടുകാർ രാത്രി ഇവിടെ കയർ കെട്ടി മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ വാഹനങ്ങൾ ഇതു പൊട്ടിച്ചു കടന്നുപോയി. റോഡിലെ വെള്ളത്തിൽ രാത്രി ജസ്റ്റിന്റെ കാർ നിന്നുപോയി. സംഭവസ്ഥലത്തിനു സമീപം താമസിക്കുന്ന ദിലീപ് മാത്യുവിന്റെ വീട്ടിലെത്തി വിവരം പറഞ്ഞ ജസ്റ്റിൻ ദിലീപിന്റെ സഹായത്തോടെ ക്രെയിൻ വിളിച്ചുവരുത്തി. കാറിന്റെ രേഖകളും പഴ്സും സൂക്ഷിക്കാൻ നൽകിയ ശേഷം ജസ്റ്റിൻ വെള്ളത്തിലിറങ്ങി കാറിന്റെ അടുത്തേക്കു നീങ്ങി.
ക്രെയിനിൽ നിന്നുള്ള വടം കാറിൽ കെട്ടി വലിക്കാൻ ശ്രമിച്ചെങ്കിലും വടം പൊട്ടി. തുടർന്ന് കാറിന്റെ ഡോർ തുറന്നു ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യാനും സ്റ്റീയറിങ് ലോക്ക് മാറ്റാനും ഉള്ളിലേക്കു കയറി. ഡോർ തുറന്നതോടെ കാറിനുള്ളിലേക്കും വെള്ളം കയറി. ശക്തമായ ഒഴുക്കിൽ കാർ പാടശേഖരത്തിലേക്ക് ഒഴുകിയെന്നു ദൃക്സാക്ഷിയായ ദിലീപ് പറഞ്ഞു. നീന്തൽ അറിയാമെന്നു ജസ്റ്റിൻ ക്രെയിൻ സർവീസുകാരോടു പറഞ്ഞിരുന്നു. രക്ഷാപ്രവർത്തകരും പൊലീസും അഗ്നിരക്ഷാസേനയും രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ, വെള്ളം നിറഞ്ഞു കിടന്ന പാടശേഖരത്തിൽ നിന്നു കാർ കണ്ടെത്തി.
അതിനുള്ളിൽ മരിച്ച നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ജസ്റ്റിനെയും കണ്ടെത്തി. റോഡിൽ നിന്ന് 20 മീറ്റർ മാറിയായിരുന്നു കാർ കിടന്നത്.
Video Courtesy : The News Minute
Read more news from the source.

No comments:
Post a Comment