Wednesday, 19 August 2020

വാഹനാപകടം:യുവാവിന് ഗുരുതര പരിക്ക്

വാഴക്കുളം(08-08-2020) : മൂവാറ്റുപുഴ-തൊടുപുഴ സംസ്ഥാന പാതയിൽ ആവോലി കണ്ണമ്പുഴ കുരിശുപള്ളിക്ക് സമീപം സ്കൂട്ടർ തടിലോറിക്ക് പിന്നിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. വാരിയെല്ലിനും കരളിനും തലയ്ക്കും പരിക്കേറ്റ മൂവാറ്റുപുഴ വാഴപ്പിള്ളി പുത്തൻപുരയ്ക്കൽ അജാസിന്റെ മകൻ നിയാസ് (24) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന് മൂവാറ്റുപുഴയ്ക്ക് വരികയായിരുന്ന തടിലോറിയുടെ പിന്നിൽ നിയാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് നിയാസിനെ ആദ്യം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

 
Vazhakkulam (08-08-2020): A young man was seriously injured when his scooter collided with  lorry near Avoli Kannampuzha crossroads on the Muvattupuzha-Thodupuzha state highway. Nias (24), son of Muvattupuzha Vazhappilly Puthenpurakkal Ajaz, is undergoing treatment at the intensive care unit of Kolancherry Medical College Hospital with injuries to his ribs, liver and head. The accident happened around 8pm on Wednesday night. Niaz's scooter was hit by a timber lorry coming to Muvattupuzha from Thodupuzha area. Niaz was rushed to Muvattupuzha General Hospital and later to Kolencherry Medical College Hospital by the locals.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control and hot on the back side of lorrydrive slowly and safely0https://plus.codes/6JXRXJ3H+C4


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...