Saturday, 19 September 2020

പനച്ചിക്കാട് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; റോഡിൽ തലയടിച്ചു വീണ് യുവാവ് മരിച്ചു

 കോട്ടയം(13-09-2020): നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ തലയിടിച്ചു വീണ് യുവാവ് മരിച്ചു. പരുത്തുംപാറ കുഴിമറ്റം പാറയ്ക്കൽചിറയിൽ പരേതനായ കൊച്ചുമോന്റെ മകൻ വിഷ്ണു (27) ആണ് മരിച്ചത്. 13-09-2020 ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ പരുത്തുംപാറ റോഡിൽ പനച്ചിക്കാട് കവലയ്ക്കു സമീപമായിരുന്നു അപകടം.പന്നിമറ്റം ഭാഗത്തു നിന്നും ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു വരികയായിരുന്നു വിഷ്ണു.ഇവിടെ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിലേയ്ക്കു മറിഞ്ഞു. ചെറിയ ചാറ്റൽ മഴയുള്ള സമയത്തായിരുന്നു അപകടം. റോഡിൽ തലയിടിച്ചു വീണ വിഷ്ണു ഉടൻ തന്നെ ബോധരഹിതനായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഇതുവഴി എത്തിയ വാഹനത്തിൽ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചു.ആശുപത്രിയിൽ വെച്ചു വിഷ്ണു മരിച്ചു.


Kottayam (13-09-2020): A young man died when his bike overturned and hit his head on the road. Vishnu (27), son of Kochumon, died at Paruykalchira, Paruthumpara. The accident took place near Panachikadu Sadanam junction on Paruthumpara road at 7 pm on Sunday 13-09-2020. Vishnu was returning home after work from the Pannimattom area. The accident happened during a light drizzle. Vishnu was hit in the head on the road and soon lost consciousness. The locals rushed Vishnu to the hospital in a vehicle. Vishnu died at the hospital.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control and fall on roaddrive slowly and safely1https://plus.codes/6JXRGGPW+GR



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...