ആറ്റിങ്ങൽ(20-09-2020) : ആറ്റിങ്ങൽ മൂന്നുമുക്കിൽ കാറിന് പിന്നിൽ ട്രാവലർ ഇടിച്ച് അപകടം.20-09-2020 വൈകുന്നേരം 3 മണിയോടെയാണ് മൂന്നുമുക്ക് സൺ ഓഡിറ്റോറിയത്തിന് മുന്നിൽ അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ ആൾട്ടോ കാറിന്റെ പിന്നിലാണ് ട്രാവലർ വാൻ ഇടിച്ചതു. കാർ സഡൻ ബ്രേക്ക് പിടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ട്രാവലർ കാറിൽ ഇടിച്ചയുടൻ ട്രാവലർ ഓഫ് ആയതിനാൽ വലിയ അപകടം ഒഴിവായെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഇൻഡിക്കേറ്റർ ഇട്ട ശേഷം വലത്തോട്ട് തിരിയാൻ നിന്നപ്പോൾ ട്രാവലർ വന്നിടിച്ചെന്നാണ് കാറിൽ ഉണ്ടായിരുന്നവർ പറയുന്നത്.കാർ ആറ്റിങ്ങൽ സ്വദേശിയുടെയും ട്രാവലർ കൊച്ചിയിൽ നിന്നുള്ളതുമാണ്. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപ്പോയി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| travellor hit on car | drive slowly and safely | 0 | https://plus.codes/6JWRMRPF+4P |

No comments:
Post a Comment