Wednesday, 30 September 2020

നാട്ടകം-പാറേച്ചാല്‍ ബൈപ്പാസില്‍ വാഹനാപകടം; പരുക്കേറ്റ വേളൂര്‍ സ്വദേശി മരിച്ചു

 കോട്ടയം(26-09-2020): നാട്ടകം പാറേച്ചാൽ ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ വേളൂർ സ്വദേശി മരിച്ചു. വേളൂർ അറുപതിയിൽ മഹേഷ് (42)ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടു മണിയോടെ ബൈപ്പാസ് റോഡിലായിരുന്നു അപകടം.മഹേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിന്റെ മുന്നിൽ കുടുങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് റോഡിൽ വീണു കിടന്ന മഹേഷിനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മഹേഷിനെ എത്തിച്ചു.എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ മഹേഷ് ബോധരഹിതനായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു.അപകടത്തിൽ കോട്ടയം വെസ്റ്റ് പോലീസ്‌ കേസെടുത്തു


Kottayam: A Vellore resident was killed when his car collided with a bike on the Nattakam Parechal bypass road. The deceased has been identified as Mahesh, 42, of Vellore. The accident took place on the bypass road at around 8 pm last Wednesday. Mahesh's bike was hit by a car which went out of control. According to locals, the bike got stuck in front of the car due to the impact of the thunder. Mahesh, who fell on the road, was rushed to the hospital by the locals. He was rushed to the District General Hospital and later to the Medical College Hospital. However, Mahesh was unconscious from the time he was rushed to the Medical College Hospital. Life was maintained with the help of a ventilator. Kottayam West police registered a case in the accident



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car and bike lost control and collideddrive slowly and safely1https://plus.codes/6JXRHG85+32




No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...