Wednesday, 30 September 2020

ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

സീതത്തോട്(29-09-2020) : സീതത്തോട്-ആങ്ങമൂഴി റോഡിൽ കക്കാട് പവർഹൗസിന് മുമ്പിൽ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ യുവതിക്ക് പരിക്കേറ്റു. കൊച്ചുകോയിക്കൽ കുളക്കുറ്റിയിൽ അനിൽ കെ.സൈമണിന്റെ ഭാര്യ സിനിയെ(35) സാരമായ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.28-09-2020 തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. സീതത്തോട്ടിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിനി. പവർഹൗസിന് മുമ്പിലെത്തുമ്പോൾ എതിരെ വന്ന ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്‌കൂട്ടറിൽനിന്ന് സിനി ടാർറോഡിൽ വീണു. ഇതുവഴിയെത്തിയ വനം വകുപ്പ് വാഹനത്തിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Seethathodu (29-09-2020): A woman was injured when a scooter and an autorickshaw collided in front of Kakkad power house on Seethathodu-Angamoozhi road. Anil K. Simon's wife Sini (35) was admitted to the Pathanamthitta General Hospital with serious injuries. The accident took place around 6 pm on Monday. Cindy was returning home from work in Sitathottu. Witnesses said the oncoming autorickshaw lost control and hit the scooter as it approached the powerhouse. Cindy fell off the scooter onto the tarmac. He was rushed to a private hospital by the forest department but was shifted to the general hospital as his injuries were serious.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike and auto collideddrive slowly and safely0https://plus.codes/6JXR8XGC+X8


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...