ചാത്തന്നൂർ (26-09-2020): പാരിപ്പള്ളി കല്ലുവാതുക്കലിന് സമീപം ദേശീയപാതയിൽ കാർ മതിലിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു.കാർ ഓടിച്ചിരുന്ന പുത്തൂർ സ്വദേശി നന്ദു (22), അയത്തിൽ സ്വദേശി ആഷിക്ക് അലി (21), കലയപുരം പൂവത്തൂർ കൈലാസത്തിൽ സഞ്ജീവ്, കടപ്പാക്കട അജിതാഭവനിൽ (ജനനീ നഗർ-107) അക്ഷയ് (24) എന്നിവർക്കാണ് പരിക്ക്.;കൊല്ലത്തെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് നന്ദുവും ആഷിക്കും സഞ്ജീവും.25-09-2020 വെള്ളിയാഴ്ച വെളുപ്പിന് നാല് മണിയോടെ ആയിരുന്നു അപകടം.പാരിപ്പള്ളി ഭാഗത്തേക്ക് പോയ ഇവരുടെ കാർ നിയന്ത്രണം തെറ്റി കല്ലുവാതുക്കൽ സ്കൂളിന് സമീപത്തെ മതിലിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.നന്ദുവിനും ആഷിക്ക് അലിക്കും തലയ്ക്കാണ് പരിക്ക്. നാട്ടുകാരുടെയും പാരിപ്പള്ളി പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി.പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. നന്ദു തീവ്രപരിചരണ വിഭാഗത്തിലാണ്.വെള്ളിയാഴ്ചത്തെ പരീക്ഷയ്ക്കായി ഒരു ഹോംസ്റ്റേയിൽ ഇരുന്ന് പഠിച്ചശേഷം പുലർച്ചെ കാപ്പി കുടിക്കാനായി കാറുമായി അക്ഷയിനോടൊപ്പം ഇറങ്ങിയതാണ് എൻജിനീയറിങ് വിദ്യാർഥികളെന്ന് ബന്ധുക്കൾ പറഞ്ഞു.
Chathannoor (26-09-2020): Four persons were injured when a car hit a wall on the National Highway near Kalluvathukal, Parippally. Nandu, Aashi and Sanjeev were students of a private engineering college in Kollam. The accident took place on Friday 25-09-2020 at around 4 am. The rescue operation was carried out under the leadership of the locals and Paripally police. The injured were admitted to a private hospital in Thiruvananthapuram. Nandu is in the intensive care unit. Relatives said the engineering students went down with Akshay in a car to have coffee in the morning after studying in a homestay for Friday's exams.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|
| car lost control and hit on wall | drive slowly and safely | 0 | https://plus.codes/6JWRRPGX+VG |
No comments:
Post a Comment