Saturday, 3 October 2020

അമിത വേഗതയില്‍ എത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു; മത്സ്യതൊഴിലാളി മരിച്ചു

 തിരുവനന്തപുരം(24-02-2020): ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. അമിത വേഗതയില്‍ എത്തിയ ബൈക്ക് മത്സ്യതൊഴിലാളി ഓടിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വലിയവേളി സ്വദേശിയായ റീജന്‍ ഔസേപ്പ് ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10ന് കണ്ണന്തുറ കൊച്ചുപള്ളിക്ക് സമീപമാണ് അപകടം നടന്നത്. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.വേളിയിലെ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു റീജന്‍. ഈ സമയം ഇടറോഡില്‍ നിന്ന് അമിതവേഗത്തില്‍ എത്തിയ ബൈക്ക് റീജന്‍ ഓടിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന റീജനെ മറ്റ് യാത്രക്കാന്‍ സമീപത്തെ നഴ്‌സിംഗ് ഹോമിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അപകടത്തിന് ഇടയാക്കിയ ബൈക്ക് കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണെന്ന് പോലീസ് പറയുന്നു. ക്യാമറാ ദൃശ്യങ്ങള്‍ വ്യക്തമാകാത്തതിനാല്‍ ബൈക്ക് നമ്പര്‍ ലഭ്യമായിട്ടില്ല. 



Thiruvananthapuram: A fisherman was killed in a collision between two bikes. The bike, which was speeding, hit the bike driven by the fisherman. The deceased was identified as Region Ousep, a native of Valiyaveli. The accident took place near Kannanthura Kochupalli at 2.10 am yesterday. The incident was captured on a CCTV camera. Region was coming home from an outside church. At this time, the bike, which was speeding from the interroad, crashed into the bike driven by the region. Reagan, who was critically injured on the road, was rushed to a nearby nursing home and later to a private hospital, but could not be saved. The bike number was not available because the camera footage was not clear.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overspeede bike  collided with another bikedrive slowly and safely1https://plus.codes/6JWRFWP5+93


No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...